പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യദിനമാണ് നവംബര്‍ 13.  ഈ കാരണം ചൂണ്ടിക്കാട്ടി നവംബര്‍ 13,14,15 തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. 

To advertise here,

നവംബര്‍ 13 വിശ്വപ്രസിദ്ധമായ കല്‍പാത്തി രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആണ്. അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് ഇരുപതാം തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് പറഞ്ഞു. 

ഈ തിയ്യതി ഉചിതമാണോ എന്ന് പരിശോധിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. മത്സരിക്കുക ഷാഫി പറമ്പിലിന്റെ നോമിനിയല്ലെന്നും പാര്‍ട്ടിയുടെ നോമിനിയാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. നവംബര്‍ 13 നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.