
ന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് കേരളം മുഴുവന്‍ അലയടിച്ച യു.ഡി.എഫ്. തരംഗത്തിനിടയില്‍ പിടിച്ചുനിന്ന ഇടത് പായ്ക്കപ്പലാണ് തമ്പാന്‍ തോമസ്. 1984-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായ മാവേലിക്കരയില്‍നിന്ന് തമ്പാന്‍ തോമസ് വിജയിച്ചുകയറി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി.) യിലൂടെ രാഷ്ട്രീയം തുടങ്ങി ജനതാ പാര്‍ട്ടിയുടേയും ജനതാദളിന്റേയും ചിഹ്നത്തില്‍ മത്സരിച്ച 
ജയില്‍വാസം
1940-തിരുവല്ലയില്‍ ജനിച്ച തമ്പാന്‍ തോമസ് പഠിച്ചതും വളര്‍ന്നതുമെല്ലാം ആലുവയിലാണ്. യു.സി. കോളേജിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കളത്തിലിറങ്ങി ട്രേഡ് യൂണിയന്‍ രംഗത്ത് തിളങ്ങി. വിദ്യാര്‍ഥി കാലഘട്ടത്തില്‍ എറണാകുളം ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റിലെ വ്യവസായ തൊഴിലാകളികളെ സംഘടിപ്പിച്ച് അവരുടെ യൂണിയനുകള്‍ രൂപീകരിച്ചു. ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിന്ദ് മസ്ദൂര്‍ സഭയുടെ ദേശീയ പ്രസിഡന്റായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടു.
അടിയന്താരവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി ജയപ്രകാശ് നാരായണന്‍, റാം മനോഹര്‍ ലോഹ്യ, ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 19 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ജനതാ പാര്‍ട്ടിയുടേയും ജനതാദളിന്റേയും രൂപീകരണത്തില്‍ പങ്കാളിയായി. ജനതാദള്‍ രൂപീകരിക്കുന്ന സമയത്ത് അതിന്റെ അഞ്ച് ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
'തമ്പാന്‍ തോമസെ മുങ്ങിക്കോ, തിരുവല്ലായില്‍ പൊങ്ങിക്കോ'
1967-ല്‍ എസ്.എസ്.പി. സ്ഥാനാര്‍ഥിയായി പറവൂര്‍ നിയോജക മണ്ഡലത്തില്‍നിന്നാണ് ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിനിറങ്ങിയത്. ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് എസ്എസ്പി മത്സരിച്ചത്. യു.ഡി.എഫിന്റെ കെ.ടി. ജോര്‍ജ്ജും സ്വതന്ത്ര സ്ഥാനാര്‍ഥി വര്‍ക്കി പൈനാടനുമായിരുന്നു എതിരാളികള്‍. ഇരുവര്‍ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് തമ്പാന്‍ തോമസ് എത്തിയത്. എന്നാല്‍ അത് സ്വന്തം പാളയത്തില്‍ നിന്നുള്ള കാലുവാരലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ തെരഞ്ഞെടുപ്പില്‍ ആകെ 21 സ്ഥാനാര്‍ഥികളാണ് എസ്.എസ്.പിക്കുണ്ടായിരുന്നത്. അതില്‍ 19 പേരും വിജയിച്ചു. കരുണാകരന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ മാത്രം വിജയിച്ച കോണ്‍ഗ്രസിന് അന്ന് കെ.ടി. ജോര്‍ജ്ജിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. പിന്നീട് ഇടതുപക്ഷ മന്ത്രിസഭ താഴെ വീണപ്പോള്‍ കെ.ടി. ജോര്‍ജ്ജ് ധനകാര്യ മന്ത്രിയായി മാറി.
'ആലുവയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന പറവൂര്‍ മണ്ഡലത്തില്‍നിന്നാണ് ആദ്യ ജനവിധി തേടിയത്. എന്റെ തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തന മേഖല ആലുവയായതിനാലും യു.സി. കോളേജ് വിദ്യാര്‍ഥി എന്ന നിലയിലും പറവൂരില്‍ മത്സരിക്കാന്‍ തിരുവല്ലക്കാരനായ എന്നെ നിയോഗിക്കുകയായിരുന്നു. 26 വയസുള്ള ഞാനായിരുന്നു ആ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. വൃക്ഷമായിരുന്നു ചിഹ്നം. ആ വൃക്ഷത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് അന്ന് സ്വന്തം പാളയത്തിലുള്ളവര്‍ ചെയ്തത്. ഇടതുപക്ഷത്തിലെ ചില പാര്‍ട്ടികള്‍ രഹസ്യമായി പിന്താങ്ങി വര്‍ക്കി പൈനാടന്‍ എന്ന സ്ഥാനാര്‍ഥിയെ എനിക്കെതിരെ നിര്‍ത്തി. പറവൂര്‍ മുനിസിപ്പില്‍ ഏരിയയിലാണ് എനിക്ക് സമ്പൂര്‍ണ പരാജയമേറ്റത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പൈനാടന്‍ ആണെന്ന രീതിയില്‍ പറവൂര്‍ മുനിസിപ്പില്‍ ഏരിയയില്‍ ചിലര്‍ കള്ളപ്രചാരണം നടത്തി. ആളുകള്‍ പലരും അത് വിശ്വസിച്ച് പൈനാടന് വോട്ട് ചെയ്തു. എനിക്ക് കിട്ടേണ്ടിയിരുന്ന മുഴുവന്‍ വോട്ടുകളും അങ്ങനെ പൈനാടന് ലഭിച്ചു. അവിടെ എനിക്കാകെ ലഭിച്ചത് 200 വോട്ടുകള്‍ മാത്രമാണ്. പൈനാടന് 4000 വോട്ടുകളും കിട്ടി. 'തമ്പാന്‍ തോമസെ മുങ്ങിക്കോ, തിരുവല്ലായില്‍ പൊങ്ങിക്കോ' എന്നായിരുന്നു ആ തെരഞ്ഞെടുപ്പില്‍ എനിക്കെതിരേ ഉയര്‍ന്ന മുദ്രാവാക്യം. അതുപോലെത്തന്നെ കാര്യങ്ങള്‍ സംഭവിച്ചു. അന്ന് വിജയിച്ച കെ.ടി. ജോര്‍ജ്ജിന് ആകെ 17418 വോട്ടുകളാണ് ലഭിച്ചത്. പൈനാടന് 13719 വോട്ടുകളും കിട്ടി. 13488 വോട്ടുകളായിരുന്നു എന്റെ അക്കൗണ്ടിലെത്തിയത്.' തമ്പാന്‍ തോമസ് അനുഭവം പങ്കുവെയ്ക്കുന്നു.
ചെലവഴിച്ചത് ആറു ലക്ഷം മാത്രം
1984-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് പിന്നീട് മത്സരിച്ചത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട് രണ്ട് മാസങ്ങള്‍ക്കുള്ളിലായിരുന്നു ആ തെരഞ്ഞെടുപ്പ്. ആരും മത്സരിക്കാന്‍ തയ്യാറാകാതിരുന്ന, സീറ്റുകള്‍ വിട്ടുകൊടുക്കുന്ന ഒരു തെരഞ്ഞെടുപ്പ്. മൂന്നര ലക്ഷം വോട്ടിന് തോല്‍ക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രവചനത്തോടെ ഏറ്റെടുത്ത മാവേലിക്കര മണ്ഡലത്തിലാണ് മത്സരിച്ചത്. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞച്ചന്‍ വരെ ഇക്കാര്യം തമ്പാന്‍ തോമസിനോട് സൂചിപ്പിച്ചു. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍പറത്തി 1287 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. അപ്പോഴേക്കും എസ്.എസ്.പി. ജനതാ പാര്‍ട്ടിയില്‍ ലയിച്ചിരുന്നു. വൃക്ഷത്തിന് പകരം കലപ്പയേന്തിയ കര്‍ഷകനായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം.
അങ്ങനെ യു.ഡി.എഫിന്റെ കോട്ട ആദ്യമായി ചരിത്രം മാറ്റിയെഴുതി. ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ് പാട്ടുംപാടി വിജയിച്ചു. ഇടതുപക്ഷത്തിന് മാവേലിക്കര ഉള്‍പ്പെടെ മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. കോട്ടയത്ത് സി.പി.എമ്മിന്റെ കെ. സുരേഷ് കുറുപ്പും വടകരയില്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ന്റെ കെ.പി. ഉണ്ണിക്കൃഷ്ണനും വിജയിച്ചു. ബാക്കിയെല്ലാ സീറ്റുകളും യു.ഡി.എഫ്. മുന്നണി നേടി.
തമ്പാന്‍ തോമസിന്റെ എതിര്‍ സ്ഥാനാര്‍ഥി എന്‍.എസി.സിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പായിരുന്നു. ഏകദേശം നാല് ലക്ഷം വോട്ടുകള്‍ ആ മണ്ഡലത്തില്‍ നായര്‍ സമുദായത്തിനുണ്ട്. എന്നിട്ടും 2,32,339 വോട്ടുകള്‍ തമ്പാന്‍ തോമസിന് ലഭിച്ചു. ഉപേന്ദ്രനാഥ കുറുപ്പിന് 2,31,052 വോട്ടും കിട്ടി.
അന്ന് ആറു ലക്ഷം രൂപ മാത്രമാണ് പ്രചാരണങ്ങള്‍ക്ക് ചെലവാക്കിയതെന്നും തമ്പാന്‍ തോമസ് പറയുന്നു. 'ഇന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കോടികള്‍ മുടക്കുമ്പോള്‍ ഞാന്‍ ആകെ ചെലവാക്കിയത് ആറു ലക്ഷം രൂപ മാത്രമാണ്. വാള്‍പോസ്റ്റ് അടിക്കുന്നതിനും വോട്ടേഴ്‌സ് സ്ലിപ്പുകള്‍ തുടങ്ങിയവ കൊടുക്കുന്നതിനുമുള്ള ചെലവ് മാത്രമാണത്. 20,000 രൂപ മാത്രമായിരുന്നു അന്ന് പൊതുജന സംഭാവന.' തമ്പാന്‍ തോമസ് പറയുന്നു.
രാമായണ വിവാദം
അടുത്തത് 1989-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. ജനതാദളിന്റെ ചിഹ്നമായ ചക്രത്തിലാണ് അന്ന് മാവേലിക്കരയില്‍നിന്ന് മത്സരിച്ചത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ. കുര്യന്‍ തനിക്കെതിരെ വിജയിച്ചതെന്ന് തമ്പാന്‍ തോമസ് പറയുന്നു.
'രാമായണവുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് അന്ന് എന്നെ തോല്‍പ്പിച്ചത്. രാമായണത്തെ ഞാന്‍ എതിര്‍ത്തു എന്ന തരത്തില്‍ പ്രചരണം നടത്തുകയായിരുന്നു എതിര്‍പാര്‍ട്ടി. പാര്‍ലമെന്റില്‍ ഞാന്‍ രാമായണത്തിനെതിരെ സംസാരിച്ചു എന്ന തലക്കെട്ടോടെ ഒരു മാധ്യമം ഒന്നാം പേജില്‍ വാര്‍ത്തയെഴുതി. അതോടെ ബി.ജെ.പിയുടെ വോട്ടിന്റെ ഭൂരിഭാഗവും പി.ജെ. കുര്യന് ലഭിച്ചു. 'രാമായണത്തെ എതിര്‍ത്ത തമ്പാന്‍ തോമസിനെ തോല്‍പ്പിക്കുക, രാമായണത്തെ പിന്തുണച്ച പി.ജെ. കുര്യനെ വിജയിപ്പിക്കുക' എന്നതായിരുന്നു അന്നത്തെ യു.ഡി.എഫ്. മുദ്രാവാക്യം.
പാര്‍ലമെന്റില്‍ രാമായണത്തെ കുറിച്ച് ഒരു ചര്‍ച്ച അവതരിപ്പിച്ചപ്പോള്‍ രാമായണം മാത്രമല്ല, ബൈബിളും ഖുര്‍ആനും ചര്‍ച്ച ചെയ്യപ്പെടണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നായര്‍ സമുദായത്തിന്റെ വോട്ട് മുഴുവന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നേടിയെടുത്തു. ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന പ്രതാപചന്ദ്ര വര്‍മക്ക് ലഭിച്ചത് 30,229 വോട്ടുകള്‍ മാത്രമാണ്. അതിന് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 90,000 വോട്ടുകള്‍ നേടിയിരുന്നുവെന്ന് ഓര്‍ക്കണം. ബി.ജെ.പിയുടെ വോട്ടുകളെല്ലാം യു.ഡി.എഫിലെത്തി എന്നതിനെ വേറെ തെളിവിന്റെ ആവശ്യമില്ല. അന്ന് അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.ജെ. കുര്യന്‍ ജയിച്ചത്.' തമ്പാന്‍ തോമസ് ആ കാലം ഓര്‍ക്കുന്നു. വര്‍ഗീയധ്രുവീകരണത്തിലൂടെയുള്ള ഈ വിജയത്തിനെതിരെ കോടതിയെ സമപീക്കാമായിരുന്നെന്നും എന്നാല്‍ താന്‍ അതിന് മുതിര്‍ന്നില്ലെന്നും തമ്പാന്‍ തോമസ് കൂട്ടിച്ചേര്‍ക്കുന്നു.
1991-ലായിരുന്നു അടുത്ത തെരഞ്ഞെടുപ്പ് പരീക്ഷണം. അന്ന് കോട്ടയത്ത് നിന്നാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. എതിരാളി രമേശ് ചെന്നിത്തലയായിരുന്നു. വിജയിക്കാനുള്ള എല്ലാ സാധ്യതകളും മുന്നില്‍നില്‍ക്കെയാണ് രാജീവ് ഗാന്ധി വെടിയേറ്റ് മരിക്കുന്നത്. അന്ന് തന്റെ പേരും ചിത്രവും ചിഹ്നവുമുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എതിര്‍പാര്‍ട്ടി നശിപ്പിച്ചുവെന്നും തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയെന്നും തമ്പാന്‍ തോമസ് പറയുന്നു. രാജീവ് ഗാന്ധി വധത്തിന്റെ അലയൊലികള്‍ ആ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അറുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രമേശ് ചെന്നിത്തല വിജയം കണ്ടു.
Content Highlights: former mp thampan thomas loksabha election contest and memories
Published: 09 Feb 2024, 11:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented