തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മുൻ എംഎല്‍എ അനില്‍ അക്കര വിജയിച്ചു. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം 300-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചുകയറി. സിപിഎമ്മിന്റെ കെ.ബി. തിലകനേയും ബിജെപിയുടെ ഹരീഷ് വി.ജിയേയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അതേസമയം, പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുമോ എന്നതറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നു. യുഡിഎഫ്-9, എൽഡിഎഫ്-8 എന്ന നിലയിലാണ് ഇപ്പോഴത്തെ കക്ഷിനില.
നേരത്തെ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തിയാണ് അനില്‍ അക്കര. 2000-2010 വരെയാണ് അനില്‍ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നത്. 2000-2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2003-10 കാലത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.
രണ്ടായിരം മുതല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസ് ആയിരുന്നു അടാട്ട് പഞ്ചായത്ത് ഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തു. ഇത്തവണ, പഞ്ചായത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അനിലിനെ കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.
2016-ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് ജയിച്ചാണ് അനിൽ അക്കര നിയമസഭയിലെത്തുന്നത്. എന്നാൽ, 2021-ൽ മണ്ഡലം കൈവിട്ടു. സിപിഎം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളിയോട് അന്ന് അനിൽ പരാജയപ്പെട്ടു.
Content Highlights: Former MLA Anil Akkara secured a victory in the Thrissur local body elections, winning by over 300 votes in the Adatt Panchayat. See election results and party standings.
Published: 13 Dec 2025, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented