
ഷീബാ ബാബുവിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് സ്വീകരിക്കുന്നു
തൃശ്ശൂർ: എൽഡിഎഫ് വിട്ട് എൻഡിഎയിലേക്കെത്തിയ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ബാബുവിന് കനത്ത തോൽവി. തൃശ്ശൂർ കോർപ്പറേഷനിലെ കൃഷ്ണാപുരം ഡിവിഷനിൽ നിന്ന് ജനവിധി തേടിയ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനതാദൾ എസിന്റെ സൗമ്യ പ്രതീഷ് ആണ് ഇവിടെ വിജയിയായത്.
മൂന്നുതവണകളായി 15 വർഷം ജനതാദൾ എസിന്റെ ടിക്കറ്റിൽ മത്സരിച്ച് എൽഡിഎഫ് കൗൺസിലറായിരുന്നു ഷീബ ബാബു. കഴിഞ്ഞ തവണ നടത്തറ വാർഡിൽനിന്ന് ജനറൽ സീറ്റിലായിരുന്നു ജയം. നടത്തറ ഡിവിഷന്റെ ഭാഗങ്ങൾ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൃഷ്ണാപുരം ഡിവിഷൻ.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തുടക്കംമുതൽത്തന്നെ ഷീബാ ബാബുവുമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. കൗൺസിലിലും പാർട്ടി-മുന്നണി വേദികളിലും ഇവർ പലപ്പോഴും ഭരണപക്ഷത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. തന്റെ ഡിവിഷനിലേക്കുള്ള വികസനപ്രവർത്തനങ്ങൾ എൽഡിഎഫ് ഭരണസമിതി വൈകിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം.
അസ്വാരസ്യങ്ങൾമൂലം ഇത്തവണ ഷീബാ ബാബു എൽഡിഎഫ് പട്ടികയിലുണ്ടാകില്ലെന്ന അഭ്യൂഹം ആദ്യംമുതൽത്തന്നെയുണ്ടായിരുന്നു.
Content Highlights: Sheeba Babu, a 15-year LDF councilor, faced a major defeat after switching to NDA in Thrissur.
Published: 13 Dec 2025, 05:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented