പാഞ്ഞാൾ: പാഞ്ഞാള്‍ ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാര്‍ഡ് പാഞ്ഞാള്‍ തെക്കുമുറി വാര്‍ഡില്‍ ബിജെപിക്ക് ജയം. ബിജെപിയുടെ ജയശ്രീ സേതുമാധവനാണ് ഇവിടെ 78 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി ജനവിധി തേടിയ സഹോദരി വി.രേണുക രാമദാസ്, സിപിഎം സ്ഥാനാർഥി ഗിരിജ ചന്ദ്രന്‍ എന്നിവരെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്. ജയശ്രീയുടെ മാതൃസഹോദരിയാണ് ഗിരിജ.

To advertise here,

വടക്കേപ്പാട്ട് കുടുംബത്തിലെ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും മാലതിഅമ്മയുടെയും മക്കളാണ് ജയശ്രീയും അനുജത്തി രേണുകയും. ഇവരുടെ അമ്മ മാലതിഅമ്മയുടെ സഹോദരിയാണ് ഗിരിജ. മൂന്നാളും അയൽവാസികളുമാണ്.

കോണ്‍ഗ്രസും ലീഗും തമ്മിലുള്ള സീറ്റ് തര്‍ക്കമാണ് വാർഡ് യുഡിഎഫിന് നഷ്ടപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ഇവിടെ കോൺഗ്രസും സ്ഥാനാർഥിയെ നിർത്തിയിരുന്നു.