തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്.

To advertise here,

വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും ലഭിച്ചത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. കോര്‍പ്പറേഷില്‍ കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.

ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വൈഷ്ണ ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷിക്കാവുന്ന, അഭിമാനകരമായ സമയമാണിതെന്നും വൈഷ്ണ പ്രതികരിച്ചു.

'സന്തോഷമുണ്ട്. ജനാധിപത്യത്തിന്റെ വിജയം. സത്യം ജയിക്കും എന്നാണ് മുമ്പും പറഞ്ഞത്, അതില്‍ കൂടുതല്‍ ഒന്നും ഇപ്പോഴും പറയാന്‍ ഇല്ല. പ്രയത്‌നങ്ങളുടെ ഫലമാണ് വിജയം. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞ്, അവരുടെ അവകാശത്തിലൂടെ ഇത്രയും വലിയ പിന്തുണ തന്നിരിക്കുകയാണ്. സന്തോഷമുണ്ട്', വൈഷ്ണ പറഞ്ഞു.