തിരുവനന്തപുരം: വോട്ടുചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.40-ഓടെ തിരുവല്ലം വാര്‍ഡില്‍പ്പെട്ട പാച്ചല്ലൂര്‍ ഗവ. എല്‍.പി. സ്‌കൂളിലെ ആറാംനമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയതായിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം ചൂണ്ടുവിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറവേ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം കണ്ട് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെത്തി ശാന്തയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

To advertise here,

സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപും എസ്.ഐ. വിനോദ് കുമാറും ഉള്‍പ്പെട്ട സംഘം പെട്ടെന്നുതന്നെ ബൂത്തിലെത്തി ഇവരെ അമ്പലത്തറയിലുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പോലീസ് മൃതദേഹം വിട്ടുനല്‍കി. ഭര്‍ത്താവ്: പരേതനായ വിശ്വംഭരന്‍. ഏകമന്‍: ബിനു. മരുമകള്‍: ഷീന.