തൃശ്ശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തതില്‍ ആക്ഷേപവുമായി സിപിഐ നേതാവ് വി.എസ്.സുനില്‍ കുമാര്‍.

To advertise here,

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലാണ് വോട്ട് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാര്‍ ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര മന്ത്രിയും ഇതിന് മറുപടി നല്‍കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.