പത്തനംതിട്ട: കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഭര്‍ത്താവിനും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഭാര്യയ്ക്കും തോല്‍വി. പന്തളം തെക്കേക്കര പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഗോപി, ഭാര്യ 14-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ഉഷ എന്നിവരാണ് പരാജയപ്പെട്ടത്.
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ ഗോപി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാമതായി. 435 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥിയായ മനോജ് ആണ് രണ്ടാംവാര്‍ഡില്‍ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിബിന്നാഥിന് 411 വോട്ട് ലഭിച്ചു.
ഗോപിയുടെ ഭാര്യ ഉഷ പന്തളം തെക്കേക്കര പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇവിടെയും ബിജെപിയ്ക്കാണ് ജയം. 357 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥി മഞ്ജു കൃഷ്ണയാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ഉഷയ്ക്ക് 327 വോട്ടുകള്‍ കിട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി സുധയ്ക്ക് കിട്ടിയത് 106 വോട്ടുകളും.
Content Highlights: In a surprising turn, a UDF candidate husband and his LDF candidate wife both lost their seats in the Pathanamthitta local body elections. Discover the results and details.
Published: 13 Dec 2025, 05:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented