ചിറ്റൂർ: കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ചിറ്റൂർ. 1908-ൽ സാനിറ്ററി ബോർഡ് എന്ന ഏകീകൃതസമിതിയുടെ നേതൃത്വത്തിലായിരുന്നു ചിറ്റൂർ-തത്തമംഗലം പ്രദേശത്തിന്‍റെ ഭരണം. 1910-ൽ പ്രവർത്തനം ടൗൺ കൗൺസിലിനെ ഏല്പിച്ചു. 1918-ൽ നാമനിർദേശംചെയ്യപ്പെട്ട അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമടങ്ങുന്ന ഭരണസമിതി രൂപവത്കരിച്ചു.
1921-ൽ കൊച്ചിൻ മുനിസിപ്പൽ റെഗുലേഷൻ നിലവിൽവന്നതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിലൊരാളായ അമ്പാട്ട് ഈച്ചരമേനോൻ നഗരസഭാ ചെയർമാനായി. മൂന്ന് ഔദ്യോഗിക നോമിനികളും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമടങ്ങുന്ന കൗൺസിൽ അധികാരത്തിൽവന്നു. 1938-ൽ കൊച്ചിൻ മുനിസിപ്പൽ ആക്ട് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രമടങ്ങുന്ന ഭരണം നിലവിൽവന്നു. പരീക്ഷണാടിസ്ഥാനത്തിൽ ചിറ്റൂരും തത്തമംഗലവും രണ്ടുനഗരസഭകളായി വേർതിരിച്ചപ്പോഴും 1947 ഒക്ടോബറിൽ ഇന്നുകാണുന്ന രൂപത്തിൽ ചിറ്റൂർ-തത്തമംഗലം നഗരസഭയായി സംയോജിപ്പിച്ചപ്പോഴും അമ്പാട്ട് ഈച്ചരമേനോനായിരുന്നു ചെയർമാൻ.
1947മുതൽ നഗരസഭയ്ക്ക് ഒരു കമ്മിഷണറെയും നിയമിച്ചിരുന്നു. പി. അച്യുതമേനോനായിരുന്നു ആദ്യത്തെ കമ്മിഷണർ.
രാഷ്ട്രീയസാഹചര്യങ്ങളാൽ 1987മുതൽ 98വരെ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ നഗരസഭ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനുകീഴിലായിരുന്നു. 1996-ലും 2001-ലും ചിറ്റൂർ എംഎൽഎ ആയിരിക്കെത്തന്നെ മുനിസിപ്പൽ ചെയർമാനായും കെ. അച്യുതൻ പ്രവർത്തിച്ചു.
പോരാട്ടം പൊടിപാറും
കഴിഞ്ഞതവണത്തെ വിജയം വെറുതേയായിരുന്നില്ലെന്നു തെളിയിക്കാൻ എൽഡിഎഫും കപ്പിനുംചുണ്ടിനുമിടയിൽ കൈവിട്ടത് തിരിച്ചുപിടിക്കാൻ യുഡിഎഫും രംഗത്തിറങ്ങുമ്പോൾ ഇത്തവണ പോരാട്ടത്തിന് ചൂടേറും.
15-ന് നഗരസഭാതല കൺവെൻഷനിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥിപ്രഖ്യാപനമുണ്ടാകും. നിലവിലെ ചെയർപേഴ്സൺ കെ.എൽ. കവിത, വൈസ് ചെയർമാൻ എം. ശിവകുമാർ, സിപിഎം ഏരിയാകമ്മിറ്റി അംഗം ജയിൻ ഹിലാരിയോസ് എന്നിവരെക്കൂടാതെ ഏതാനും മുൻ കൗൺസിലർമാരും പൊതുസ്വതന്ത്രരും പട്ടികയിൽ ഇടംപിടിച്ചേക്കും.
മുൻ എംഎൽഎ കെ. അച്യുതന്റെ മകനും കോൺഗ്രസ് നേതാവുമായ സുമേഷ് അച്യുതൻ ഇത്തവണ യുഡിഎഫ് പട്ടികയിലുണ്ടാകും. മുൻചെയർപേഴ്സൺ കെ.എ. ഷീബ, മുതിർന്ന കൗൺസിലർ ബാബു തുടങ്ങിയവരും ഇടംപിടിച്ചേക്കും. വെള്ളിയാഴ്ചയോടെ ധാരണയാകുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. ബിജെപിയുടെ പട്ടികയും അടുത്തദിവസം പുറത്തിറങ്ങും.
ചിറ്റൂർ-തത്തമംഗലം നഗരസഭാധ്യക്ഷർ ഇതുവരെ
*അമ്പാട്ട് ഈച്ചരമേനോൻ (1921-1925)
*സദാശിവയ്യർ (1925-1931)
*പറക്കാട്ട് ശങ്കരനാരായണമേനോൻ (1933-1938)
*അമ്പാട്ട് ഈച്ചരമേനോൻ (1938-1941)
*വെങ്കടേശ്വരയ്യർ (1941-1943)
*പറക്കാട്ട് അരവിന്ദാക്ഷമേനോൻ (1941-1947)
*അമ്പാട്ട് ഈച്ചരമേനോൻ (1948-1953)
*നാരായണമേനോൻ (1953-1956)
*വി. ചെല്ലം (1956-1962)
*അമ്പാട്ട് ശേഖരമേനോൻ (1962-1968)
*വെങ്കിടസുബ്രഹ്മണ്യയ്യർ (1968-1970)
*ടി.വി.എസ്. കുരുക്കൾ (1970-1979)
*ബാലകൃഷ്ണൻ (25-10-1984 7-11-1984)
*കെ. അച്യുതൻ (1984-1985)
*വി.പി. രാമകൃഷ്ണറാവു (1985-1987)
*മൈക്കിൾ വേദസിരോമണി (സബ്കളക്ടർ) (1987-1988)
*പോൾ ആന്റണി (കളക്ടർ) (1988-1995)
*വി.പി. രാമകൃഷ്ണൻ (ആർഡിഒ) (1995-1998)
*കെ. അച്യുതൻ (1998-2000)
*കെ. അച്യുതൻ (2000-2003)
*എൻ. ശങ്കരമേനോൻ (10-2-2003 3-3-2003)
*വസന്ത നടരാജൻ (2003-2005)
*കെ.ജി ശേഖരനുണ്ണി (10-2-2003 3-3-2003)
*സുമതി (2003-2005)
*കെ.ജി ശേഖരനുണ്ണി (2005-2010)
*വി. സുമതി (2010-2011)
*ശങ്കരമേനോൻ (8-11-2011 6-12-2011)
*കെ.എ. ഷീബ (2011-2013)
*ശങ്കരമേനോൻ (6-5-2013 6-9-2013)
*കെ.എ. ഷീബ (2013-2015)
*ടി.എസ്. തിരുവെങ്കിടം (2015-2018)
*കെ.എ. ഷീബ (17-4-2018 14-5-2018)
*കെ. മധു (2018-2020)
*കെ.എൽ. കവിത (2020-2025)
Content Highlights: Explore the rich history of Chittur-Thathamangalam municipality, from its early governance to key leaders. Get insights into the upcoming local body elections and the political landscape.
Published: 13 Nov 2025, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented