പാലക്കാട്: കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ സിപിഎമ്മുകാർ കയ്യേറ്റം ചെയ്തതായി പരാതി. സെക്രട്ടറി ടി. വേണു ആലത്തൂർ പോലീസിൽ പരാതിനൽകി. രാവിലെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമായിരുന്നു സംഭവം.

To advertise here,

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് സിപിഎമ്മുകാരുടെ നാമനിർദ്ദേശപത്രിക തള്ളിയതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുമായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ഹാളിൽ സംഘടിപ്പിച്ചതിലും സെക്രട്ടറിയുമായി സിപിഎം അംഗങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.