ചിറ്റൂർ: ജനതാദളിനും സിപിഎമ്മിനും സ്വാധീനമുള്ള ചിറ്റൂർ ബ്ലോക്ക്പഞ്ചായത്തിൽ ജനതാദൾ ഒപ്പമുണ്ടായിരുന്ന കാലയളവിൽ മാത്രമാണ് കോൺഗ്രസിന് ഭരണത്തിലേറാൻ സാധിച്ചത്. 2014-ൽ ജനതാദൾ എൽഡിഎഫിൽ ചേർന്നതോടെ അവിശ്വാസപ്രമേയത്തിലൂടെ കോൺഗ്രസ് ഭരണസമിതി പുറത്തായി. പിന്നീടങ്ങോട്ട് എൽഡിഎഫാണ് ബ്ലോക്ക്പഞ്ചായത്ത് ഭരിച്ചത്.
ഭരണത്തിലേറിയ രണ്ട് കാലയളവിലും എൽഡിഎഫിന് വ്യക്തമായ ആധിപത്യവുമുണ്ടായിരുന്നു. കഴിഞ്ഞതവണ 14 ഡിവിഷനുകളിൽ അഞ്ചെണ്ണത്തിൽ സിപിഎം ജയിച്ചപ്പോൾ മത്സരിച്ച ആറെണ്ണത്തിലും ജനതാദൾ വിജയംകണ്ടു. ആദ്യത്തെ രണ്ടരവർഷം ജനതാദളിലെ വി. മുരുകദാസും പിന്നീട് സിപിഎമ്മിലെ എ. സുജാതയുമായിരുന്നു പ്രസിഡന്റുമാർ. ഇത്തവണ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.
കഴിഞ്ഞതവണ മൂന്ന് ഡിവിഷനുകളിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. അതിൽ എരുത്തേമ്പതി ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസ് അംഗം ബാബുരാജ് ദിവസങ്ങൾക്കുമുൻപ് ജനതാദളിൽ ചേർന്നു. ഇത്തവണ 15 ഡിവിഷനുകളിൽ ഒൻപതിടത്ത് സിപിഎമ്മും ആറിടത്ത് ജനതാദളുമാണ് മത്സരിക്കുന്നത്.
മുന്നണിയിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നാരോപിച്ച് ഒഴലപ്പതിയിലും അത്തിക്കോട്ടും സിപിഐ വിമത സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. രണ്ടിടത്തും എൽഡിഎഫിൽ ജനതാദളാണ് മത്സരിക്കുന്നത്. 15 ഡിവിഷനുകളിലായി 48 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
2010-നു ശേഷം കോൺഗ്രസിന് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ കരുത്തുകാണിക്കാൻ സാധിച്ചിട്ടില്ല. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എലപ്പുള്ളി, പൊല്പുള്ളി, പെരുമാട്ടി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി തുടങ്ങിയ ഗ്രാമപ്പഞ്ചായത്തുളിൽ രണ്ടിടങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്.
സിപിഎം ഭരിക്കുന്ന കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞതവണ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ഉൾപ്പെടെയുള്ള നാലംഗങ്ങൾ ഇത്തവണ കോൺഗ്രസിനൊപ്പമാണ്.
Content Highlights: Explore the evolving political landscape of Chittur Block Panchayat. Understand alliances, past results, and the upcoming election dynamics. Who will lead next?
Published: 04 Dec 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented