
ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ ഹരിതമിത്രം പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നന്നംമുക്ക് പഞ്ചായത്തിന് പുരസ്കാരം സമ്മാനിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്‌മായിൽ പുരസ്കാരം നന്നംമു ക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. ഇസ്‌മായിൽ, കെ. സുബൈർ, നന്നംമുക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ
മുസ്തഫ ചാലുപറമ്പിൽ, ജോയിന്റ് ബി.ഡി.ഒ. റാഫി തോമസ്,
അബ്ദുൽ ഫൈസൽ, ബ്ലോക്ക് ബി.സി.ഒ. ഷിൽജി, ആർ.ജി.എസ്.എ. കോഡിനേറ്റർ ഷഹീർ തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, വി.ഇ.ഡി.മാർ, ഹരിതകർമസേന കോൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി, കെയർടേക്കർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Nannamukku Panchayat won the Haritha Mithram award for best performance., The award was presented by Perumpadappu Block Panchayat President Rameena Ismail., Nannamukku Panchayat President Shanthini Raveendran received the award., The event was held at the Perumpadappu block panchayat meeting hall with various local officials in attendance.
Published: 15 Sept 2026, 01:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented