തലക്കുളത്തൂര്‍ (കോഴിക്കോട്): പതിറ്റാണ്ടുകളോളം നിലനിന്ന തലക്കുളത്തൂര്‍ പഞ്ചായത്തിലെ ചുവപ്പ് ഇത്തവണ യുഡിഎഫിന്റെ അട്ടിമറിയോടെ മാഞ്ഞു. ആകെയുള്ള 19 വാര്‍ഡില്‍ യുഡിഎഫ് 12 സീറ്റിലും എല്‍ഡിഎഫ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.
2020 -ല്‍ എല്‍ഡിഎഫിന് 11 അംഗങ്ങളും യുഡിഎഫിന് ആറുമാണുള്ളണ്ടായിരുന്നത്. പുനര്‍ വിഭജനത്തോടെയാണ് വാര്‍ഡ് 19 ആയത്.
സമാനമായി 46 വര്‍ഷത്തിന് ശേഷം നന്മണ്ടിയിലും എല്‍ഡിഎഫിന് ഭൂരിപക്ഷം നേടാനായില്ല. ഫലം പുറത്തു വരുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് സീറ്റ് വീതമാണുള്ളത്. രണ്ട് സീറ്റ് ബിജെപിക്കും ലഭിച്ചു.
1979-ത് മുതല്‍ ഇന്നേവരെ ഇവിടെ ഇടതുമുന്നണിക്ക് ഒരിക്കല്‍പോലും തിരഞ്ഞെടുപ്പില്‍ തേല്വിയുണ്ടായിട്ടില്ല. കഴിഞ്ഞ 46 വര്‍ഷമായി ഇവിടെ ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ്.
കഴിഞ്ഞ തവണ വിജയിച്ച പത്തു സീറ്റും കടന്ന് 14 സീറ്റില്‍ വിജയപ്രതീക്ഷയുണ്ടാകുമെന്നായിരുന്നു യുഡിഎഫ് കണക്കു കൂട്ടിയത്.ആകെ 17 വാര്‍ഡുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ് -10, യുഡിഎഫ് -അഞ്ച്, ബിജെപി -രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റ് കണക്ക്.
Content Highlights: UDF achieves a significant victory in Thalakkulathur, ending LDF`s decades-long dominance. Nanamundi also sees a shift with a hung mandate. Read the full election results.
Published: 13 Dec 2025, 01:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented