കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും, അതിനുള്ള പ്രവർത്തനങ്ങളുടെ ചുമതല വഹിക്കേണ്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ തസ്‌തികകൾ പല ജില്ലകളിലും ഒഴിഞ്ഞുകിടക്കുന്നു. 46 സെക്രട്ടറി കസേരകളിലാണ് ആളില്ലാത്തത്. കൂടുതലും ഗ്രാമപ്പഞ്ചായത്തുകളിലാണ്. ഇവിടങ്ങളിൽ പകരം ചാർജ് കൊടുത്തിരിക്കുകയാണ്.
ഇടുക്കിയിൽ പത്തും മലപ്പുറത്ത് ഒൻപതും ഒഴിവുണ്ട്. കണ്ണൂരും എറണാകുളത്തും മൂന്ന് വീതം. കാസർകോട്ടും പാലക്കാട്ടും ഏഴിടത്ത് വീതം ആളില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെയും ചുമതല വഹിക്കേണ്ടത് തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകേണ്ടതും സെക്രട്ടറിമാരാണ്.
അർഹരായ ജീവനക്കാർക്ക് പ്രമോഷൻ കൊടുക്കാനോ നിലവിലുള്ള പിഎസ്‌സി ലിസ്റ്റിൽനിന്ന് നിയമനം നടത്താനോ തദ്ദേശവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. വകുപ്പുതല പ്രൊമോഷൻ സമിതി യോഗം ചേരുന്നുമില്ല.
Content Highlights: With elections announced, 46 local body secretary positions remain unfilled across Kerala, impacting election preparedness. Discover the districts most affected.
Published: 12 Nov 2025, 07:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented