
ഫെയ്സ്ബുക്ക് കുറിപ്പ്, നിഖിൽ പൈലി | Photo: Facebook/Nikhil Paily
ഇടുക്കി: കോൺഗ്രസ് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ നിന്ന് വേണ്ടിവന്നാൽ മത്സരിക്കുമെന്ന് നിഖിൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിവാദമായതോടെ കുറിപ്പ് പിൻവലിച്ചു.
കോൺഗ്രസ് നേതൃത്വം നിലവിൽ പൈനാവ് ഡിവിഷനിൽ പരിഗണിക്കുന്ന സ്ഥാനാർഥി സിപിഎമ്മിന് പാർട്ടിയെ ഒറ്റിക്കൊടുത്ത ആളാണെന്ന് നിഖിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇദ്ദേഹത്തെത്തന്നെ സ്ഥാനാർഥിയാക്കുകയാണെങ്കിൽ, താൻ തന്നെ മത്സരരംഗത്ത് വരുമെന്നായിരുന്നു കുറിപ്പ്. 'ഇടുക്കി ജില്ല പഞ്ചായത്ത് പൈനാവ് ഡിവിഷൻ വാർഡിൽ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥിയാക്കിയാൽ ഞാനും മത്സരിക്കും. വാർഡിൽ തോറ്റ ആളുകളെ ഇറക്കി സിപിഐഎമ്മുമായി അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൾട്ട് തന്നെ ഉണ്ടാകും'. നിഖിൽ കുറിച്ചു.
പൈനാവ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി നേതൃത്വം പൂർണ്ണ പിന്തുണയും ഇയാൾക്ക് നൽകിയിരുന്നു.
Content Highlights: Dheeraj murder case accused Nikhil Paily threatens to contest Idukki District Panchayat, challenging Congress leadership. Controversial post removed.
Published: 19 Nov 2025, 04:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented