കൂത്താട്ടുകുളം: മാറ്റങ്ങൾ പ്രഖ്യാപനങ്ങളിലൊതുക്കാതെ ഫാസ്റ്റായി നടപ്പിലാക്കുന്നവരോടൊപ്പമാണ് ന്യൂജെൻ. അവർക്കായിരിക്കും ഞങ്ങളുടെ വോട്ടു തമ്പുകൾ. ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടവരെക്കുറിച്ച് പറയുമ്പോൾ ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ വേറെ ലെവലിലാണ്.
മാറ്റങ്ങൾ വേണം പുതിയവയുണ്ടാകണം എന്ന കാര്യത്തിൽ കാമ്പസ് ഒറ്റക്കെട്ടാണ്. വികസനമെത്തിക്കുന്നതിൽ പൊളിയാകണം. നാട് നന്നാകണം സമൂഹം നന്നാകണം. നിരവധി തവണ വോട്ടുചെയ്ത എഴുപതുകഴിഞ്ഞ തങ്കമ്മച്ചേച്ചി ബികോം ക്ലാസിലെ രണ്ടാംവർഷ വിദ്യാർഥികളോടൊപ്പമെത്തി അഭിപ്രായം പറഞ്ഞ് സ്റ്റാറായി മാറി.
അവസരം കിട്ടുമ്പോൾ സ്കൂട്ടാകരുതെന്ന് ഒപ്പമുള്ളവർക്ക് ഒരു ഉപദേശവും തങ്കമ്മച്ചേടത്തി നൽകി. നീതി പുലർത്തുന്നവരാകണം തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെന്ന് കാമ്പസിലൊപ്പം കൂടിയവർ പറഞ്ഞു. പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തിനപ്പുറം നാട് നന്നാകണമെന്ന അഭിപ്രായമാണ് ബിസിഎ വിദ്യാർഥി പ്രിൻസ് ബി. ജോണിനുള്ളത്. യുവാക്കളെ കൂടുതൽ ഉൾപ്പെടുത്തിയുള്ള ഭരണസംവിധാനമുണ്ടാകണം.
നാടിന്റെ വികസനത്തിന് നേതൃത്വം നൽകുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമായി തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നവരാണ് കൊമേഴ്സ് വിഭാഗത്തിലെ ലിന്റാ ബേബി, കാർത്തികാവർഗീസ്, അൻസുമരിയ സാജു എന്നിവർ. ദീർഘവീക്ഷണമുള്ളവരും ഒപ്പം ചേരുന്നവരും നന്മ ഹൃദയത്തിൽ ചാലിച്ചവരുമാകണം തിരഞ്ഞെടുക്കപ്പെടേണ്ടതെന്നും അവർക്കായിരിക്കും തന്റെ വോട്ടെന്നും പോൾ ദാസ് പറയുന്നു.
വിജയിച്ചു വരുന്നവർ എല്ലാവരെയും കട്ടച്ചങ്കുകളാക്കണം. വിജയിച്ചെത്തുന്നവർ സ്വന്തം കാര്യംമാത്രം നോക്കുന്നവരാകരുത്. ജനങ്ങളോട് കടപ്പാടുണ്ടാവണം. വാഗ്ദാനംമാത്രം പോരാ, നാട്ടിൽ വികസനം കൊണ്ടുവരുന്ന വരാകണമെന്നതാണ് വിസാറ്റിന്റെ വോയ്സ് ചാറ്റ്. വോട്ടുചെയ്യുക എന്നത് ഒരു അവകാശത്തിനപ്പുറം വോട്ടുചെയ്യുക എന്നതാണ് വിസാറ്റിന്റെ സോഷ്യൽ മീഡിയയിലെ ഡിപി.
Content Highlights: Newgen generation supports leaders who implement changes fast, not just promise them. VOTE for progress!
Published: 24 Nov 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented