നേരത്തേ മുംബൈയിൽ വെച്ച് മോഹൻ ഭാഗവത് യുവാക്കളോട് സംസാരിച്ചിരുന്നു

നാഗ്പുർ: മുംബൈയിൽ യുവാക്കൾക്കായി നടത്തിയ പരിപാടിക്ക് പിന്നാലെ വീണ്ടും ജെൻസിയോട് സംവദിക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നാണ് ഇത്തവണ മോഹൻ ഭാഗവത് യുവതലമുറയോട് സംവദിക്കാനെത്തുന്നത്. പുതിയ തലമുറയുമായുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് വീണ്ടും യുവാക്കളുമായുള്ള സംവാദപരിപാടി സംഘടിപ്പിക്കുന്നത്.
ഒരു പ്രാദേശിക മാധ്യമം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുക. ഇക്കഴിഞ്ഞ മാർച്ചിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്ത, ലോക്മത് മീഡിയാ ഗ്രൂപ്പ് സ്ഥാപിച്ച 200 അടി ഉയരത്തിലുള്ള ദേശീയപതാക സ്ഥിതി ചെയ്യുന്ന സിവിൽ ലൈൻസിലെ കസ്തൂർചന്ദ് പാർക്കിലാണ് പരിപാടി നടക്കുക. രാവിലെ ഒമ്പതരയ്ക്ക് ദേശീയപതാക ഉയർത്തിയശേഷമാണ് ഇവിടെ യുവാക്കളുമായുള്ള സംവാദം ആരംഭിക്കുക.
ജെൻസി നടത്തിയ രാഷ്ട്രീയപ്രക്ഷോഭം കേന്ദ്രസർക്കാരിനെ വിറപ്പിച്ച പശ്ചാത്തലത്തിലാണ് പുതിയ തലമുറയിലേക്ക് ഇറങ്ങിച്ചെല്ലാൻ ആർഎസ്എസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായുള്ള ആദ്യ പരിപാടിയാണ് മുംബൈയിൽ ഓഗസ്റ്റ് ആറിന് നടന്നത്. 'ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റഡ് നേഷൻസ്' എന്ന് പേരിട്ട പരിപാടിയിലാണ് ആർഎസ്എസ് സർസംഘചാലക് വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
യുവതലമുറയെ താൻ കണ്ണടച്ച് വിശ്വസിക്കുന്നുവെന്നും സർക്കാരിനെതിരായ പ്രതിഷേധം രാജ്യവിരുദ്ധതയല്ല എന്നുമാണ് മോഹൻ ഭാഗവത് മുംബൈ പരിപാടിയിൽ പ്രധാന കാര്യം. ചോദ്യം ചോദിക്കാനും പരിഷ്‌കാരങ്ങൾ ആവശ്യപ്പെടാനുമുള്ള എല്ലാ അവകാശവും യുവാക്കൾക്കുണ്ട്. പഴയതലമുറ അധികാരികളെ ചോദ്യം ചെയ്യാൻ മടിച്ചെങ്കിൽ ജെൻസി, ജെൻ ആൽഫ തലമുറ യുക്തിപരമായ ഉത്തരങ്ങൾ തേടുന്നവരാണ്. യുവാക്കളുടെ ശബ്ദം കേൾക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അന്ന് പറഞ്ഞു. കൂടാതെ എൽജിബിടിക്യു വിഭാഗത്തിൽ പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സ്വവർഗ വിവാഹത്തോട് തനിക്ക് താത്പര്യമില്ലെന്നും ഭാഗവത് വ്യക്തമാക്കി.
Content Highlights: RSS Chief Mohan Bhagwat will interact with Gen Z youngsters in Nagpur on August 15 at Kasturchand Park, where he will hoist the national flag at a 200-foot flag mast, followed by a special dialogue on the contribution of youth to India's bright future.
Published: 11 Aug 2026, 10:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented