തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലെ 67 സ്ഥാനാര്‍ഥികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും പാര്‍ട്ടിയില്‍ ഉയര്‍ന്ന തലങ്ങളിലുള്ളവരും ഉള്‍പ്പെടെ പ്രമുഖരെ കളത്തിലിറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

To advertise here,

ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മത്സരിക്കും. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്പോർട്സ് താരവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്തും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങാനൂരിലും ജനവിധി തേടും. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവും പേര്‍ക്കടയില്‍ ടി.എസ്. അനില്‍കുമാറുമാണ് ജനവിധി തേടുന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന കെ. മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ് എന്നിവരും മത്സരരംഗത്തുണ്ട്. സിറ്റിങ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരും ഇത്തവണയും മത്സരിക്കും. മഹേശ്വരന്‍ നായര്‍ പുന്നയ്ക്കാമുകളില്‍നിന്നാണ് ജനവിധി തേടുന്നത്. തലസ്ഥാനത്ത് കഴിഞ്ഞതവണ 35 സീറ്റിലാണ് ബിജെപിക്ക് വിജയിക്കാനായത്.