
ഉപ്പുതറ (ഇടുക്കി): മത്സരിക്കേണ്ട സ്ഥാനാർഥികളുടെ പേരോ, നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയോ പ്രഖ്യാപിക്കുംമുൻപ് പീരുമേട് നിയോജകമണ്ഡലത്തിൽ പ്രചാരണം തുടങ്ങി സി.പി.ഐ.. തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ നെൽക്കതിർ പോസ്റ്റർ പതിപ്പിച്ചാണ് പ്രവർത്തകർ പ്രചാരണത്തിന് തുടക്കമിട്ടത്. ഇടതുകോട്ടയായ അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ് ആദ്യം പോസ്റ്റർ പതിപ്പിച്ചത്. അടുത്തദിവസം മണ്ഡലത്തിലാകെ ചിഹ്നം പതിപ്പിച്ചും, ചുവരെഴുത്തു നടത്തിയും പ്രചാരണം കൊഴുപ്പിക്കുമെന്നാണ് സി.പി.ഐ. നേതാക്കൾ പറയുന്നത്.
കഴിഞ്ഞ നാലുതവണയായി സി.പി.ഐ. പ്രതിനിധികളാണ് ഇവിടെനിന്ന് നിയമസഭയിലെത്തുന്നത്. ജില്ലയിൽ പാർട്ടി മത്സരിക്കുന്ന ഏകസീറ്റുകൂടിയാണിത്. അതിനാൽത്തന്നെ, തങ്ങളുടെ ശക്തികേന്ദ്രത്തിൽ വിജയിക്കേണ്ടത് പാർട്ടിയുടെ ആവശ്യമാണ്. ഇക്കുറി കോൺഗ്രസ് ജില്ലയിൽ പ്രതീക്ഷവെക്കുന്ന മണ്ഡലംകൂടിയാണിത്. അതിനാൽ ഇവിടെ പോരാട്ടം കടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എം.എൽ.എ.യായിരുന്ന വാഴൂർ സോമൻ അന്തരിച്ചതിനാൽ പുതിയ സ്ഥാനാർഥിയായിരിക്കും മത്സരിക്കുക. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അടക്കമുള്ളവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. പ്രചാരണത്തിന് യു.ഡി.എഫിനെക്കാൾ മുൻപേതന്നെ ചുവരുകൾ സി.പി.ഐ.യും എൽ.ഡി.എഫ്. പ്രവർത്തകരും ബുക്കുചെയ്തിട്ടുണ്ട്.
Content Highlights: cpi starts campaigning in peermade
Published: 09 Feb 2026, 09:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented