
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക പുറത്ത്. മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയ പശ്ചാത്തലത്തിൽ ആറ് സിറ്റിങ് എംഎൽഎമാർക്ക് ഇക്കുറി സീറ്റില്ല. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ഇ.എസ്. ജയലാൽ, പി.എസ്. സുപാൽ, വി. ശശി എന്നിവരെയാണ് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നാല് സിപിഐ മന്ത്രിമാരും വീണ്ടും അതാത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും.
സാധ്യത പട്ടിക
1 - നെടുമങ്ങാട് - ജി.ആർ. അനിൽ
2 - ചിറയിൻകീഴ് - മനോജ് ബി. ഇടമന
3 - ചാത്തന്നൂർ - ആർ. രാജേന്ദ്രൻ/ ആർ. സജിലാൽ
4- പുനലൂർ - സാം കെ. ഡാനിയേൽ
5 - ചടയമംഗലം - ജെ. ചിഞ്ചുറാണി
6 - കരുനാഗപ്പള്ളി - എം.എസ്. താര
7 - അടൂർ - സി.എ. അരുൺകുമാർ
8 - ഹരിപ്പാട് - ടി.ടി. ജിസ്‌മോൻ
9 - ചേർത്തല - പി. പ്രസാദ്
10- വൈക്കം - പി. പ്രദീപ്/ സി.കെ. ആശ
11 - പീരുമേട് - കെ. സലീംകുമാർ
12 - പറവൂർ - എൻ.അരുൺ/ കെ.കെ. അഷ്‌റഫ് / പൊതുസ്വതന്ത്രൻ
13 - മൂവാറ്റുപുഴ - എൻ അരുൺ / എൽദോ എബ്രഹാം
14 - ത്യശ്ശൂർ - പി. ബാലചന്ദ്രൻ
15 - ഒല്ലൂർ - കെ. രാജൻ
16 - നാട്ടിക - സി.സി. മുകുന്ദൻ
17 - കൈപ്പമംഗലം - ഇ.ടി. ടൈസൺ
18 - കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ
19 - മണ്ണാർകാട് - കെ.പി. സുരേഷ് രാജ്
20 - പട്ടാമ്പി - മുഹമ്മദ് മുഹ്‌സിൻ
21 - എറനാട് - പൊതുസ്വതന്ത്രൻ
22 - തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്
23 - മഞ്ചേരി - അജിത് കൊളാടി
24 - നാദാപുരം - പി. വസന്തം
25 - കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ
Content Highlights: CPI enforces a strict three-term rule for the assembly elections., Six sitting MLAs have been denied seats based on this rule., A probable candidate list for 25 constituencies has been prepared., Four current CPI ministers are set to contest again.
Published: 02 Mar 2026, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented