
വിജയ് കുമാര്‍ സിന്‍ഹ, ആള്‍ക്കൂട്ടം തടഞ്ഞ് നിര്‍ത്തിയപ്പോള്‍
പട്‌ന: ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വിജയ് സിന്‍ഹയ്ക്ക് നേരെ കല്ലുകളും മറ്റും എറിഞ്ഞതായും ആരോപണമുണ്ട്.
അദ്ദേഹത്തിന്റെ മണ്ഡലമായ ലഖിസരായിയിലായിരുന്നു ആക്രമണം. വാഹനവ്യൂഹം തടഞ്ഞ് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും എടുത്തെറിയുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഖിസരായിയിലെ ഖൊരിയാരി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് സംഭവം നടന്നത്.
ആര്‍ജെഡിയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയെന്ന് വിജയ് സിന്‍ഹ പ്രതികരിച്ചു. 'എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയാണ്, അതുകൊണ്ട് ഇവരുടെ നെഞ്ചത്ത് ബുള്‍ഡോസര്‍ കയറും. ഗുണ്ടകള്‍ എന്നെ ഗ്രാമം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. വിജയ് സിന്‍ഹ വിജയിക്കാന്‍ പോവുകയാണ്... അവര്‍ എന്റെ പോളിംഗ് ഏജന്റിനെ തിരിച്ചയച്ചു, വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. അവരുടെ ഗുണ്ടായിസം നോക്കൂ' സിന്‍ഹ സംഭവസ്ഥലത്ത് വെച്ച് പറഞ്ഞു.
അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായി നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ബൂത്ത് പിടുത്തം നടന്നതായി അഭ്യൂഹമുണ്ടായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി അജയ് കുമാര്‍ പറഞ്ഞു. 'ഞങ്ങള്‍ ഇവിടെയെത്തി പരിശോധിച്ചപ്പോള്‍ വോട്ടെടുപ്പ് സമാധാനപരമായാണ് നടക്കുന്നതെന്ന് കണ്ടെത്തി. ആരൈയെങ്കിലും വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞിരുന്നെങ്കില്‍, ഇവിടെ ഇങ്ങനെയൊരു നിര ഉണ്ടാകുമായിരുന്നില്ല,' അദ്ദേഹം പറഞ്ഞു. രണ്ട് ബൂത്തുകളില്‍ ബിജെപിയുടെ പോളിംഗ് ഏജന്റിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഐപിഎസ് ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു. പരാതിയുണ്ടെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും. ജില്ലയില്‍ മുഴുവന്‍ വോട്ടെടുപ്പും സമാധാനപരമായാണ് നടക്കുന്നത്' അദ്ദേഹം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശങ്ങളില്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ രോഷാകുലനായി. ജില്ലാ പോലീസ് മേധാവിയെ 'ഭീരു' എന്നും 'ദുര്‍ബലന്‍' എന്നും അദ്ദേഹം വിളിച്ചു.
ലഖിസരായിയിലെ സിറ്റിംഗ് എംഎല്‍എയായ സിന്‍ഹ, കോണ്‍ഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. ജന്‍ സൂരജ് പാര്‍ട്ടിയുടെ സൂരജ് കുമാറും മത്സരരംഗത്തുണ്ട്.
Published: 06 Nov 2025, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented