ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തെ അനുകൂലിച്ച് കോൺഗ്രസ് മുതിർന്ന നേതാവും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പിത്രോദ. ഡൽഹി തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് പിത്രോദയുടെ വിവാദ പരാമർശം. ദരിദ്രരും വിശക്കുന്നവരുമായ കുടിയേറ്റക്കാരെ വേട്ടയാടുന്നതിനേക്കാൾ ആഗോളതാപനം പോലുള്ള വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിത്രോദ പറഞ്ഞു.

To advertise here,

കേന്ദ്രം ബംഗ്ലാദേശികളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്ന തിരക്കിലാണ്. അനധികൃത കുടിയേറ്റം തെറ്റാണ്. അൽപ്പം കഷ്ടപ്പെടേണ്ടി വന്നാലും കുഴപ്പമില്ല. എല്ലാവരെയും ഉൾപ്പെടുത്തണമെന്നും പിത്രോദ അഭിപ്രായപ്പെട്ടു. 

പിത്രോദയുടെ പരാമർശം വിവാദമായതോടെ വിമർശനവുമായി ബിജെപി രം​ഗത്തെത്തി. രാജ്യത്തിൻ്റെ ചിലവിൽ അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ വേണ്ടി വാദിക്കുന്ന രാഹുൽ ഗാന്ധിയുടെ വലംകൈയായ സാം പിത്രോദയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതും നിരുത്തരവാദപരവുമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു.