ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പോസ്റ്ററും പാട്ടുമായി പരസ്യപോരാട്ടത്തിൽ പാർട്ടികൾ. ‘ഭാജ്പ സർക്കാർ ചാഹിയേ’(ബിജെപി സർക്കാർ വേണം) എന്ന ബിജെപിയുടെ പ്രചാരണ ഗാനത്തിന്റെ ഈണം കേട്ടാണ് തലസ്ഥാന നഗരി ഞായറാഴ്ച ഉണർന്നത്.
എഎപിയുടെ പോസ്റ്ററിന് മറുപടിയായാണ് ബിജെപി പ്രചരണ ഗാനം പുറത്തിറക്കിയത്. "മുഫ്ത് സുവിധായേ ബന്ദ് കർനെ വാലാ അസുർ"(സൗജന്യങ്ങൾ തടയുന്ന അസുരൻ) എന്ന കുറിപ്പോടെ അമിത് ഷായുടെ ഛായാചിത്രം ഉൾക്കൊള്ളുന്ന പോസ്റ്ററാണ് എഎപി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡൽഹി നിവാസികൾക്കുള്ള സൗജന്യ സൗകര്യങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ദുഷ്ടശക്തിയാണ് ബിജെപിയെന്ന് എഎപി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
പോസ്റ്റർ പുറത്തിറക്കി ഒരു മണിക്കൂറിനുള്ളിൽ ബിജെപിയുടെ പ്രചരണ ഗാനം പുറത്തുവന്നു. 'ദിൽ വാലോ കി ഡൽഹി കോ അബ് ബി.ജെ.പി കി സർക്കാർ ചാഹിയേ' എന്ന ബിജെപിയുടെ ഗാനം, തൊഴിൽ സംരംഭങ്ങൾ, മഹിളാ സമ്മാൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങി പാർട്ടിയുടെ സങ്കൽപ് പത്രിലുള്ള പ്രധാന വാഗ്ദാനങ്ങൾ എടുത്തുകാണിക്കുന്നതാണ്. മൂന്ന് വർഷത്തിനുള്ളിൽ യമുന നദി മാലിന്യമുക്തമാക്കുമെന്ന വാഗ്ദാനവും ഗാനം എടുത്തുകാണിക്കുന്നു.
Content Highlights: Delhi election heats up with BJP`s campaign song & AAP`s poster attacking BJP
Published: 02 Feb 2025, 01:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented