ന്യൂഡല്‍ഹി:  ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബ. ഡല്‍ഹിയെ നശിപ്പിച്ച വ്യക്തി തകര്‍ന്നുതരിപ്പണമാകുമെന്ന് അല്‍ക പറഞ്ഞു.

To advertise here,

കല്‍ക്കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അല്‍ക ഇത്തവണ മത്സരിച്ചത്. നിലവില്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് അല്‍ക. 

എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി.ജെ.പി നേതാവ് രമേഷ് ബിദൂരി 1911 വോട്ടിന് ഇവിടെ ലീഡ് ചെയ്യുകയാണ്. അതിഷി രണ്ടാമതാണ്. മൂന്നാമതുള്ള അല്‍ക്കയ്ക്ക് ഇതുവരെ ലഭിച്ചത് 2700 വോട്ടുകള്‍ മാത്രമാണ്.