ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ്, ഒടുവില്‍ വിജയം കൈവരിക്കുകയായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. എ.എ.പി.യുടെ കവിത റാണി അഞ്ചാംസ്ഥാനത്താണ്.
ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിനേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് ജുലാന. കര്‍ഷക രോഷവും ഗുസ്തി രോഷവും ബിജെപിക്ക് തിരിച്ചടിയായി.
Content Highlights: vinesh phogat win in julana constituency
Published: 08 Oct 2024, 01:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented