
ന്യൂഡല്‍ഹി: ഹരിയാണ തിരഞ്ഞെടുപ്പ് ഫലത്തില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്. വോട്ടിങ് യന്ത്രങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മിഷന് പറഞ്ഞു. അടിസ്ഥാന രഹിതവും സെന്‍സേഷണലുമായ പരാതികള്‍ ഉയര്‍ത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യപ്പെട്ടു.
ഹരിയാണ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്ന കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കമ്മിഷന് തള്ളിക്കളയുന്നു. ഇത്തരം ആരോപണങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണ്. ഫലം എതിരാവുമ്പോള്‍ പൊതുവായ സംശയങ്ങള്‍ എന്ന പേരില്‍ ജനവിധിയെ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണണെമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ അഞ്ചിന് നടന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടിനായിരുന്നു വോട്ടെണ്ണല്‍. 90 അംഗ നിയമസഭയില്‍ 48 സീറ്റുകളുമായി ബി.ജെ.പി. മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, താഴെത്തട്ടിലുണ്ടായിരുന്ന ജനവികാരത്തിന് വിരുദ്ധമായ ഫലം അംഗീരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
Content Highlights: Refrain from baseless charges election after election: Poll body rebukes Congress
Published: 29 Oct 2024, 09:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented