ന്യൂഡല്‍ഹി: നവംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറമില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനും പാര്‍ട്ടി നാഷണല്‍ സെക്രട്ടറി അനില്‍ ആന്റണി, നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാറ്റണ് എന്നിവർക്കും തിരഞ്ഞെടുപ്പ് ചുമതല. കിരണ്‍ റിജിജുവിനെ ഇലക്ഷന് ഇന്‍ ചാര്‍ജ് ആയും അനില്‍ ആന്റണി, യാന്‍തുംഗോ പാറ്റണ് എന്നവരെ ഇലക്ഷന് കോ-ഇന്‍ ചാര്‍ജുമാരായും ആണ് നിയമിച്ചിരിക്കുന്നത്.
നാല്‍പ്പതംഗ നിയമസഭയാണ് മിസോറമിലേത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) 26 സീറ്റുകളില്‍ വിജയിച്ചിരുന്നു. സോറാം പീപ്പിള്‍സ് മൂവ്മെന്റ് (ഇസഡ്.പി.എം.) എട്ട് സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബി.ജെ.പി. ഒരു സീറ്റിലുമാണ് വിജയിച്ചത്.
Content Highlights: anil antony appointed as election co in charge of bjp in mizoram
Published: 13 Oct 2023, 09:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented