‘കുറച്ച് എന്നാൽ അധികമല്ല’ എന്ന അർഥത്തിലാണ് a little/a few എന്നിവ ഉപയോഗിക്കപ്പെടുന്നത്.

To advertise here,

She speaks a little English.(അവൾ കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കും. എന്നാൽ, അവൾ ഇംഗ്ലീഷിൽ അത്ര മിടുക്കിയല്ല എന്നർഥം.)

Can I have a little sugar in my tea, please?(ചായയിൽ കുറച്ച് മധുരം ഇട്ടുതരാമോ എന്നർഥം)

We are going away for a few days.(ഞങ്ങൾ കുറച്ച് ദിവസത്തേക്ക് പുറത്തുപോകുകയാണ്.)

We need to buy a few computers for the office.(ഓഫീസിലേക്കുവേണ്ടി കുറച്ചുകൂടി കംപ്യൂട്ടറുകൾ വാങ്ങേണ്ടതുണ്ട്.)

Little-ന്റെയും Few-ന്റെയും അർഥം ഒന്നുതന്നെയാണെങ്കിലും ഇവതമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. എണ്ണാൻപറ്റാത്ത നാമങ്ങളോടൊപ്പം (uncountable nouns) little-ഉം എണ്ണാൻപറ്റുന്ന നാമങ്ങളോടൊപ്പം (countable nouns) few-ഉം ഉപയോഗിക്കണം.

ഉദാ: little water, little money, little food

few friends, few days, few mistakes

A little/little, a few/few എന്നിവ തമ്മിലുള്ള വ്യത്യാസം

A little/a few =അധികമില്ല എന്നിരുന്നാലും കുറച്ചുണ്ട്

Little/few =ഇല്ല

There were few people in the hotel. It was nearly empty. (ഹോട്ടലിൽ ആളുകളുണ്ടായിരുന്നില്ല. അത് ഏതാണ്ട് ഒഴിഞ്ഞുകിടക്കുകയായിരുന്നു.)

There was little traffic, so we arrived earlier than we expected. (ഒട്ടും ട്രാഫിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് നമ്മൾ പ്രതീക്ഷിച്ചതിലും നേരത്തേ എത്തിച്ചേർന്നു.)

താരതമ്യം ചെയ്യുക

She is poor. She has little money. (അവൾ പാവപ്പെട്ടവളാണ്. അവൾക്ക് പണമില്ല.)

She is not poor. She has a little money. (അവൾ പാവപ്പെട്ടവളല്ല. അവൾക്ക് കുറച്ച്/ആവശ്യത്തിന് പണമുണ്ട്.)

ശ്രദ്ധിക്കുക: Little/few എന്നിവയുടെ അർഥം ‘ഇല്ല’ എന്നാണെങ്കിലും ‘പൂർണമായും ഇല്ല’ എന്നല്ല.

‘ആവശ്യത്തിന് ഇല്ല’/ ‘പ്രതീക്ഷിച്ച അത്രയും ഇല്ല’ എന്ന അർഥമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉദാഹരണത്തിന്, ഒരാൾ നിങ്ങളോട് അല്പം വെള്ളം ചോദിച്ചു എന്നുകരുതുക. എന്നാൽ, നിങ്ങളുടെ കൈയിലുള്ള കുപ്പിയിൽ ഒരാൾക്ക് കുടിക്കാൻ ആവശ്യമുള്ളതിലും വളരെക്കുറച്ച് വെള്ളം മാത്രമേ ഉള്ളൂവെന്നും കരുതുക. അപ്പോൾ നിങ്ങൾ പറയും, ‘‘അയ്യോ, കുപ്പിയിൽ വെള്ളമില്ല’’. ഈ പറഞ്ഞതിന്റെ അർഥം കുപ്പിയിൽ ഒരുതുള്ളി വെള്ളംപോലും ഇല്ല എന്നല്ല. മറിച്ച്, ‘കുടിക്കാനുള്ള ആവശ്യത്തിന് വേണ്ടത്ര വെള്ളമില്ല’ എന്നാണ്. ഇത്തരത്തിൽ ‘ആവശ്യത്തിന് ഇല്ല’ എന്ന അർഥത്തിലാണ് little, few എന്നിവ ഉപയോഗിക്കപ്പെടുന്നത്.

ഇനി, ‘ഒട്ടും ഇല്ല’ എന്നുപറയുമ്പോൾ very little, very few എന്നിവ ഉപയോഗിക്കാം.

She speaks very little English. (അവൾ ഇംഗ്ലീഷ് ഒട്ടും സംസാരിക്കില്ല. എ.ബി.സി.ഡി. അറിയാമായിരിക്കും.)

There are very few people in the park.(പാർക്കിൽ ഒട്ടും ആളുകളില്ല. രണ്ടോമൂന്നോ പേർ കാണുമായിരിക്കും.)