കേരളത്തിലെ ഓപ്പൺ സർവകലാശാലയായ കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ 2024-25 ലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ കാരണങ്ങളാൽ ഒരു കോളേജിൽ ചേർന്ന് പഠിക്കാൻ കഴിയാത്തവർക്ക് ഓപ്പൺ സർവകലാശാല നടത്തുന്ന പ്രോഗ്രാമുകളിൽചേർന്ന് ബിരുദം നേടാം.
യു.ജി.സി.യുടെ കീഴിലുള്ള ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള 28 പോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന പ്രോഗ്രാമുകൾ പരമ്പരാഗതരീതിയിൽ നടത്തുന്ന കോഴ്സുകൾക്ക് തത്തുല്യമായി യു.ജി.സി. അംഗീകരിച്ചിട്ടുണ്ട്.
കോഴ്സുകളും പ്രവേശനയോഗ്യതയും
(a) നാലുവർഷ (എട്ട് സെമസ്റ്റർ) യു.ജി. ഓണേഴ്സ് പ്രോഗ്രാമുകൾ: പ്രവേശനം നേടുന്നവർക്ക് മൂന്നു വർഷം വിജയകരമായി പൂർത്തിയാക്കി മൂന്നുവർഷ യു.ജി. ബിരുദവുമായി പുറത്തുവരാം (എക്സിറ്റ് ഓപ്ഷൻ)
• ബി.ബി.എ. ഓണേഴ്സ് (എച്ച്.ആർ., മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്
• ബി.കോം. ഓണേഴ്സ് (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്)
• ബി.എ. ഓണേഴ്സ്: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, സോഷ്യോളജി.
(b)മൂന്നുവർഷ (ആറ് സെമസ്റ്റർ) യു.ജി. പ്രോഗ്രാമുകൾ:
• ബി.എ. നാനോ ഓൺട്രപ്രനേർഷിപ്പ്, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സാൻസ്‌ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അഫ്സൽ ഉൽ ഉലമ, ഇക്കണോമിക്സ്, ഫിലോസഫി (സ്പെഷ്യലൈസേഷൻ-ശ്രീനാരായണഗുരു സ്റ്റഡീസ്), പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി.
• ബാച്ച്‌ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ബി.സി.എ.)
ബിരുദപ്രോഗ്രാം പ്രവേശനം തേടുന്നവർ കേരളത്തിൽ അംഗീകരിക്കപ്പെട്ട പ്ലസ്ടുതല പരീക്ഷയായ ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യപരീക്ഷയോ ജയിച്ചിരിക്കണം. പഠനം ഔപചാരിക സ്കൂൾപഠനം വഴിയോ ഓപ്പൺ സംവിധാനം വഴിയോ തത്തുല്യരീതിയിൽ ഉള്ളതോ ആകാം.
(c)രണ്ടുവർഷ (നാല് സെമസ്റ്റർ) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ :
• എം.കോം. • എം.എ.: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സാൻസ്‌ക്രിറ്റ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ.
പി.ജി. പ്രവേശനം തേടുന്നവർക്ക് രാജ്യത്തെ അംഗീകൃത സർവകലാശാലയിൽനിന്നുമുള്ള ബിരുദം വേണം. സംസ്ഥാനത്തിനു പുറത്തുനിന്നും സംസ്ഥാന/കേന്ദ്ര സർവകലാശാലകൾ അല്ലാത്ത സർവകലാശാലകൾ/സ്ഥാപനങ്ങൾ എന്നിവയിൽനിന്നും യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽനിന്നും വാങ്ങിയ തുല്യതാ സർട്ടിഫിക്കറ്റ്, പ്രവേശനസമയത്ത്/പരിശോധനാവേളയിൽ ഹാജരാക്കണം.
മേഖലാകേന്ദ്രങ്ങൾ, ലേണർ സപ്പോർട്ട് സെന്ററുകൾ
സർവകലാശാലയ്ക്ക് തൃപ്പൂണിത്തുറ (ഗവൺമെൻറ് ആർട്സ് കോളേജ്, തൃപ്പൂണിത്തുറ), പട്ടാമ്പി (എസ്.എൻ.ജി.എസ്. കോളേജ്, പട്ടാമ്പി), കോഴിക്കോട് (ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്), തലശ്ശേരി (ഗവൺമെൻറ് ബ്രണ്ണൻ കോളേജ്, തലശ്ശേരി) എന്നിവിടങ്ങളിലും കൊല്ലത്തും (അക്കാദമിക് ബ്ലോക്ക്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി) മേഖലാ സെൻററുകൾ ഉണ്ട്.
കൂടാതെ, 23 ലേണർ സപ്പോർട്ട് സെൻററുകളും ഉണ്ട്. പഴ്സണൽ കോണ്ടാക്ട് പ്രോഗ്രാമുകളും കൗൺസലിങ് സെഷനുകളും ലേണർ സപ്പോർട്ട് സെൻററുകളിലാണ് (കോളേജുകൾ) നടത്തുന്നത്.
കോളേജുകൾ ജില്ലതിരിച്ച്
• തിരുവനന്തപുരം -മാർ ഇവാനിയോസ് തിരുവനന്തപുരം, സെയ്‌ൻറ് സേവിയേഴ്സ് തുമ്പ, നാഷണൽ കല്ലാറ്റുമുക്ക് • കൊല്ലം-ഫാത്തിമാമാത, ടി.കെ.എം. ആർട്സ് ആൻഡ് സയൻസ് കരിക്കോട് •പത്തനംതിട്ട -കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അടൂർ • ആലപ്പുഴ- എം.എസ്.എം. കായംകുളം • കോട്ടയം -ഗവൺമെൻറ് കോളേജ് നാട്ടകം •ഇടുക്കി -ഗവ. കോളേജ് കട്ടപ്പന •എറണാകുളം -മഹാരാജാസ് എറണാകുളം, ശ്രീശങ്കര വിദ്യാപീഠം പെരുമ്പാവൂർ •തൃശ്ശൂർ -സി. അച്യുതമേനോൻ ഗവ. കോളേജ് കുട്ടനല്ലൂർ • പാലക്കാട് -എസ്.എൻ.ജി.എസ്. പട്ടാമ്പി, ഗവ. വിക്ടോറിയ • മലപ്പുറം -ഗവ. കോളേജ് മലപ്പുറം, പി.ടി.എം. ഗവ. കോളേജ് പെരിന്തൽമണ്ണ • കോഴിക്കോട് -ഗവ. ആർട്സ് ആൻഡ് സയൻസ് മീഞ്ചന്ത, ഫാറൂഖ് കോളേജ് കോഴിക്കോട്, സി.കെ.ജി.എം. ഗവ. കോളേജ് പേരാമ്പ്ര.
• വയനാട് -എൻ.എം.എസ്.എം. ഗവ. കോളേജ് കല്പറ്റ • കണ്ണൂർ -ഗവ. ബ്രണ്ണൻ തലശ്ശേരി, സെയ്‌ൻറ് ജോസഫ്സ് പിലാത്തറ • കാസർകോട് -ഗവ. കോളേജ് വിദ്യാനഗർ.
പ്രോഗ്രാം ഫീസ്
നിലവിൽ സെമസ്റ്റർ ട്യൂഷൻ ഫീ, 3/4 വർഷ ബി.എ./ബി.കോം.-2860 രൂപ. ബി.ബി.എ.-3660 രൂപ. ബി.സി.എ.-4660 രൂപ.
എം.എ./എം.കോം. സെമസ്റ്റർ ട്യൂഷൻ ഫീസ്-3500 രൂപ. എല്ലാ പ്രോഗ്രാമുകൾക്കും മറ്റ് ചില ഫീസുകളും ഉണ്ട്.
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാർ പ്രവേശന സമയത്ത് ട്യൂഷൻഫീസ് ഒടുക്കേണ്ടതില്ല. എന്നാൽ, ഇവർക്ക് ഇ-ഗ്രാൻറ്സ് സംവിധാനംവഴി ഫീസ് സൗജന്യം അനുവദിക്കാത്തപക്ഷം, അവർ ട്യൂഷൻഫീസ് അടയ്ക്കേണ്ടി വരും. ഇവർ പ്രവേശനസമയത്ത് ബാധകമായ മറ്റു ഫീസുകൾ ഒടുക്കണം.
പഠനരീതി
പഠനം ബ്ലൻഡഡ് രീതിയിലായിരിക്കും. അച്ചടിച്ച സ്റ്റഡി മെറ്റീരിയലുകൾ (തിയറി, പ്രാക്ടിക്കൽ) വിദ്യാർഥികൾക്ക് അയച്ചുകൊടുക്കും. സ്വയം പഠിക്കാവുന്ന രീതിയിലായിരിക്കും ഇവ തയ്യാറാക്കുന്നത്. ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചുള്ള പഠനസാമഗ്രികളും (വെർച്വൽ ലേണിങ് മെറ്റീരിയൽസ് -വി.എൽ.എം.) വെർച്വൽ ബുക്ക് ഫോർമാറ്റിൽ നൽകും. ഇവ erp.sgou.ac.in/ ലെ ലേണേഴ്സ് ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ലേണിങ് മാനേജ്മെൻറ് സിസ്റ്റംവഴി പഠിതാക്കൾക്ക് ലഭ്യമാക്കും. എൽ.െഡസ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഇവ ലഭിക്കും.
അധികമായി റഫറൻസ് ലിങ്കുകൾ, ഓഡിയോ/വീഡിയോ മെറ്റീരിയലുകൾ, സെൽഫ് അസസ്‌മെൻറ് ചോദ്യങ്ങൾ തുടങ്ങിയവയും ഉണ്ടാകും. വീഡിയോ സെഷനുകളുമുണ്ടാകും.
ലേണർ സപ്പോർട്ട് സെൻററുകളിൽ നടത്തുന്ന കൗൺസലിങ് സെഷനുകളിൽ അക്കാദമിക് കൗൺസലർമാരുമായി സംവദിക്കാൻ പഠിതാക്കൾക്ക് അവസരം ലഭിക്കും. തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് ഓൺലൈൻ കൗൺസലിങ് സെഷനുകളും നടത്തും.
മൂല്യനിർണയം
സെൽഫ് ഇവാല്യുവേഷൻ, കണ്ടിന്യൂസ് ഇന്റേണൽ ഇവാല്യുവേഷൻ, എൻഡ് സെമസ്റ്റർ ഇവാല്യുവേഷൻ എന്നിവ വഴിയായിരിക്കും മൂല്യനിർണയം.
അപേക്ഷ
പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ് എന്നിവ www.sgou.ac.in ൽ ലഭ്യമാണ്. അപേക്ഷ erp.sgou.ac.in/ വഴി ജൂലായ് 31 വരെ നൽകാം. അപേക്ഷയ്ക്കൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അപേക്ഷാർഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. മറ്റു സർവകലാശാലകളിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾ ചെയ്യാം. വിശദമായ മർഗനിർദേശങ്ങൾ സൈറ്റിൽ ലഭ്യമാണ്.
ഹെൽപ് ഡെസ്ക്
ലേണേഴ്സ് സപ്പോർട്ട് സർവീസസ്/ ഹെൽപ് ഡെസ്ക് (പ്രവൃത്തി ദിവസങ്ങളിൽ) : 0474 2966841, 9188909901, 9188909902 (പൊതു അന്വേഷണങ്ങൾ), 9188909903 (സാങ്കേതികസഹായം).
ഇ-മെയിൽ: helpdesk@sgou.ac.in
പ്രവേശന അന്വേഷണങ്ങൾക്ക്: admission24@sgou.ac.in
Content Highlights: sree narayana guru open university admission 2024
Published: 24 Jun 2024, 10:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented