കോട്ടയം: എംജി സർവകലാശാലയിലെ പഠനവകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററുകളിലും നടത്തുന്ന ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ 2025 വർഷത്തെ പ്രവേശനത്തിന് മേയ് 20 വരെ www.cat.mgu.ac.in വഴി രജിസ്റ്റർചെയ്യാം.
പ്രോഗ്രാമുകൾ
• എംഎസ്‌സി -ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഫിസിക്സ്, മൈക്രോബയോളജി, കെമിസ്ട്രി -(ഇൻഓർഗാനിക്), (ഓർഗാനിക്), (ഫിസിക്കൽ), (പോളിമർ). എംഎസ്‌സി -കംപ്യൂട്ടർ സയൻസ്, സൈക്കോളജി, ഫിസിക്സ്, എൻവയൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ്, എൻവയൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, അപ്ലൈഡ് ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷിൻ ലേണിങ്, ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി), കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി) ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, ബോട്ടണി ആൻഡ് പ്ലാന്റ് സയൻസ് ടെക്‌നോളജി, ഫിസിക്സ് (എനർജി സയൻസ്) കെമിസ്ട്രി (എനർജി സയൻസ്), ഇൻഡസ്ട്രിയൽ പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി.
• എംഎ -പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്സ്, മലയാളം, ഇംഗ്ലീഷ്, ഗാന്ധിയൻ സ്റ്റഡീസ്, ഡിവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ആന്ത്രോപ്പോളജി, സോഷ്യൽവർക്ക് ഇൻ ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്‌ഷൻ, ജെൻഡർ സ്റ്റഡീസ്, കൗൺസലിങ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്
•എംഎഡ് -ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, അറബിക്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ്, ഐടി ആൻഡ് കംപ്യൂട്ടർ സയൻസ് എജുക്കേഷൻ
•മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ്)
•മാസ്റ്റർ ഓഫ് ലോ (എൽഎൽഎം -രണ്ട് വർഷം)
•ബിബിഎ എൽഎൽബി (ഓണേഴ്‌സ്)
•മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ
•എംടെക് -എനർജി സയൻസ് ആൻഡ് ടെക്‌നോളജി, നാനോ സയൻസ് ആൻഡ് ടെക്‌നോളജി, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്
അപേക്ഷ
അവസാന സെമസ്റ്റർ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം.
എംഎഡ് പ്രോഗ്രാം രജിസ്ട്രേഷന് യോഗ്യതാപരീക്ഷയുടെ അവസാന രണ്ടുസെമസ്റ്ററുകളുടെ ഫലംകാത്തിരിക്കുന്നവരെയും പരിഗണിക്കും. ഇങ്ങനെ അപേക്ഷിക്കുന്നവർ അതത് പഠനവകുപ്പുകൾ നിഷ്കർഷിക്കുന്ന സമയപരിധിക്കുള്ളിൽ യോഗ്യത നേടണം.
ഓരോ പ്രോഗ്രാമിനോ ഒരേ പ്രവേശനപരീക്ഷ ബാധകമായ ഒന്നിലധികം പ്രോഗ്രാമുകൾക്കോ പൊതുവിഭാഗത്തിന് 1200 രൂപയും എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്. ഒന്നിലധികം പ്രവേശനപരീക്ഷ ബാധകമായ പ്രോഗ്രാമുകൾക്ക് പൊതുവിഭാഗത്തിന് 2400 രൂപയും എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 1200 രൂപയുമാണ്.
എംബിഎ പ്രോഗ്രാമിന് admission.mgu.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രവേശനപരീക്ഷ മേയ് 30, 31 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കേന്ദ്രങ്ങളിൽ നടക്കും.
എംബിഎക്ക് സർവകലാശാല പൊതുപ്രവേശനപരീക്ഷ നടത്തില്ല.
വിവരങ്ങൾക്ക്: cat.mgu.ac.in
Content Highlights: pg admissions at mg universities
Published: 27 Apr 2025, 08:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented