
മഹാത്മാഗാന്ധി സർവകലാശാല പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററുകളിലും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ലീഗൽ തോട്ട് നടത്തുന്ന അഞ്ചുവർഷ ബി.ബി.എ., എൽ.എൽ.ബി., (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് ഹയർ സെക്കൻഡറി/തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്രായം 1.7.2021-ന് 20 വയസ്സിൽ താഴെ. ഒ.ബി.സി./പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് 22 വയസ്സിൽ താഴെ.
വിവിധ വിഷയങ്ങളിലെ എം.എസ്സി., എം.എ., എം.ടെക്., എം.എഡ്., എൽഎൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദമായ പ്രവേശന യോഗ്യതാ വ്യവസ്ഥകളുള്ള വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ http://cat.mgu.ac.in-ൽ ലഭിക്കും.
സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി http://cat.mgu.ac.in വഴി ജൂൺ 29 വരെ നൽകാം. അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 30-നകം നടത്തണം.
Content Highlights: MG University invites application for PG, BBA, LLB, MTech admission
Published: 26 Jun 2021, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented