ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ആർ.ഐ. -ഉത്തരാഖണ്ഡ്, ദെഹ്റാദൂൺ), 2025-ലെ രണ്ടു വർഷ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

To advertise here,

പ്രോഗ്രാം, പ്രവേശനയോഗ്യത

• എം.എസ്‌സി. ഫോറസ്ട്രി: ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നിവയിലൊരു വിഷയം പഠിച്ചു നേടിയ ബി.എസ്‌സി. അല്ലെങ്കിൽ അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബി.എസ്‌സി.

• എം.എസ്‌സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള ത്രിവത്സര ബി.എസ്‌സി./ഫോറസ്ട്രി ബി.എസ്‌സി.

• എം.എസ്‌സി. എൻവയൺമെൻറ് മാനേജ്മെൻറ്: ബേസിക്/അപ്ലൈഡ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ത്രിവത്സര ബി.എസ്‌സി.; അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബാച്ച്‌ലർ ഡിഗ്രി; എൻവയൺമെൻറ് സയൻസ് ബി.ഇ./ബി.ടെക്. എന്നിവയിലൊന്ന്

• എം.എസ്‌സി. സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജി: കെമിസ്ട്രി ഒരു വിഷയമായി പഠിച്ചുള്ള മൂന്നു വർഷ ബി.എസ്‌സി. അല്ലെങ്കിൽ കെമിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ./ബി.ടെക്. ഈ പ്രോഗ്രാമിന്റെ രണ്ടാം വർഷം സഹാറൻപുർ സെൻട്രൽ പൾപ് ആൻഡ് പേപ്പർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.പി.പി.ആർ.ഐ.- ഉത്തർപ്രദേശ്) നടത്തിയേക്കും. എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ മൊത്തത്തിൽ 50 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) വേണം.

പ്രവേശനരീതി

പ്രവേശന പരീക്ഷയുണ്ട് (എഴുത്തുപരീക്ഷ). കോയമ്പത്തൂർ, ഹൈദരാബാദ്, െബംഗളൂരു ഉൾ​െപ്പടെ 13 കേന്ദ്രങ്ങളിൽ (കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല) മേയ് നാലിനു രാവിലെ 10 മുതൽ ഒന്നു വരെ നടത്തുന്ന പരീക്ഷയ്ക്ക് നാല് വിഭാഗങ്ങളിലായി 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.

ബേസിക് സയൻസസ് (സോഷ്യൽ സയൻസസ് ഉൾ​െപ്പടെ) (100 ചോദ്യങ്ങൾ), അരിത് മറ്റിക് ആൻഡ് ക്വാണ്ടിറേറ്റീവ് എബിലിറ്റീസ്, കംപ്യൂട്ടേഷണൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ഇൻറർപ്രട്ടേഷൻ ഓഫ് ടേബിൾസ്, ഗ്രാഫ്സ് മുതലായവ (40), ജനറൽനോളജ് ആൻഡ് കറൻറ് ‌അഫയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹൻഷൻ, വൊക്കാബുലറി, ഗ്രാമർ, ഇഡീയംസ്‌ തുടങ്ങിയവ (30) എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരം തെറ്റിയാൽ ചോദ്യത്തിന് അനുവദിച്ച മാർക്കിന്റെ നാലിൽ ഒന്ന് നഷ്ടമാകും. മാത്യകാചോദ്യങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.

പ്രവേശനത്തിൽ നിയമാനുസൃത സംവരണം ഉണ്ടാകും. എല്ലാ പ്രോഗ്രാമുകളിലും രണ്ട് അധിക സീറ്റുകൾ ഐ.സി.എഫ്.ആർ.ഇ., അതിന്റെ സ്ഥാപനങ്ങൾ എന്നിവയിലെ ​െറഗുലർ ഉദ്യോഗസ്ഥർക്ക് അനുവദിക്കും.

അപേക്ഷ

ഇൻഫർമേഷൻ ബുള്ളറ്റിൻ, അപേക്ഷാഫോം എന്നിവയ്ക്ക്‌ www.fridu.edu.in കാണുക. ഒരു പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള ഫീസ് 1500 രൂപയാണ്. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകം അപേക്ഷയും പ്രത്യേകം അപേക്ഷാഫീസും നൽകണം. ഫീസ് ദെഹ്‌റാദൂണിൽ മാറത്തക്കവിധം ‘Registrar, FRI Deemed to be University’ എന്ന പേരിൽ ഡി.ഡി. ആയി എടുക്കണം.

പൂരിപ്പിച്ച അപേക്ഷ, ഡി.ഡി. സഹിതം Registrar, FRI Deemed to be University, P.O. IPE Kaulagarh Road, Dehradun - 248 195 എന്ന വിലാസത്തിൽ മാർച്ച് 31-നകം രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ്/കുറിയർ വഴി ലഭിക്കണം. യോഗ്യതാ പ്രോഗ്രാം അന്തിമ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ നാലാം വാരം അപേക്ഷകർക്ക് മെയിൽ ചെയ്യും. ആദ്യ കൗൺസലിങ് ജൂലായ് ഏഴിനും രണ്ടാം കൗൺസലിങ് 10-നും നടത്തും. സെഷൻ 16-ന് തുടങ്ങും.