എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്മെന്റ് ഒക്ടോബർ ഏഴിന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഒക്ടോബർ ആറിന് രാവിലെ 10 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർചെയ്യാം. ഫീസടയ്ക്കാൻ എട്ടുമുതൽ 10-ന് ഉച്ചയ്ക്കുശേഷം മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക കേരളത്തിലെ ഏതെങ്കിലും ഹെഡ്പോസ്റ്റ്ഓഫീസ് മുഖാന്തരമോ ഓൺലൈൻ പേയ്മെന്റ് വഴിയോ നൽകണം. നിശ്ചിതസമയത്തിനകം ഫീസ് നൽകാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.
ഫീസ്
സർക്കാൻ/എയ്ഡഡ് എൻജിനിയറിങ് കോളേജിലെ ഫീസ് 8,650 രൂപയാണ്. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റിൽ 35,000 രൂപയും മാനേജ്മെന്റ് സീറ്റിൽ 65,000 രൂപയുമാണ് ഫീസ്. സർക്കാർ/ എയ്ഡഡ് എൻജിനിയറിങ്, സർക്കാർ ഫാർമസി കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മുഴുവൻ തുകയും അടച്ച് പ്രവേശനം ഉറപ്പാക്കണം. സർക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഫീസ് ഘടന ബഹുമാനപ്പെട്ട കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റെഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാർഥികളും അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുള്ള കോളേജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകണം. വിവരങ്ങൾക്ക്: 0471 2525300 (രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ), https://www.cee.kerala.gov.in/
Content Highlights: KEAM 2020 first allotment to be published on 7th October
Published: 01 Oct 2020, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented