കേന്ദ്ര സര്‍വകലാശാലയായ ചെന്നൈ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ (ഐ.എം.യു.) ബി.ടെക്., എം.ടെക്., ബി.എസ്‌സി., ബി.ബി.എ., എം.ബി.എ., ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ കാമ്പസുകളിലായാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്.

To advertise here,

ബി.ടെക്. : മറൈന്‍ എന്‍ജിനിയറിങ് (ചെന്നൈ, കൊല്‍ക്കത്ത, മുംബൈ), നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ് (വിശാഖപട്ടണം)

ബി.എസ്‌സി.: നോട്ടിക്കല്‍ സയന്‍സ് (ചെന്നൈ, കൊച്ചി, നവി മുംബൈ)

ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ് (ചെന്നൈ, നവി മുംബൈ)

ബി.ബി.എ. ലോജിസ്റ്റിക്‌സ്, റീട്ടെയ്‌ലിങ് ആന്‍ഡ് ഇകൊമേഴ്‌സ് (ചെന്നൈ, കൊച്ചി)

യോഗ്യത: ബി.ടെക്./ബി. എസ്‌സി./ഡിപ്ലോമ  പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച് മൂന്നിനും കൂടി 60 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. ബി.ഇ./ബി.ടെക്. അല്ലെങ്കില്‍, നിശ്ചിതവിഷയത്തില്‍ ബി.എസ്‌സി. ഉള്ളവര്‍ക്ക് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം.

ബി.ബി.എ.: പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കി പ്രവേശനം. മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കണം.

എല്ലാ പ്രോഗ്രാമുകള്‍ക്കും ഇംഗ്ലീഷിന് 10ലോ 12ലോ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. പ്രായവ്യവസ്ഥയുണ്ട്.

മറ്റു പ്രോഗ്രാമുകളിലെ പ്രവേശനം ഐ.എം.യു. കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.ഇ.ടി.) വഴിയാണ്. ഇംഗ്ലീഷ്, ജനറല്‍ ആപ്റ്റിറ്റിയൂഡ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നും 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.

എം.ടെക്: ഡ്രഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ് (വിശാഖപട്ടണം), നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ് (വിശാഖപട്ടണം), മറൈന്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ് (കൊല്‍ക്കത്ത)

എം.ബി.എ. : ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ചെന്നൈ, കൊല്‍ക്കത്ത, വിശാഖപട്ടണം, കൊച്ചി); പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റ് (ചെന്നൈ, കൊച്ചി)

എല്ലാ പ്രവേശന പരീക്ഷകളും കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ ഓഗസ്റ്റ് 29ന് നടത്തും. ഓഗസ്റ്റ് 25ന് മോക് ടെസ്റ്റ് ഉണ്ടാകും. അപേക്ഷ www.imu.edu.in വഴി 20 വരെ നല്‍കാം. ബി.ബി.എ. അപേക്ഷ 23 വരെ നല്‍കാം.

Content Highlights: Indian Maritime University invites application for admission