ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) അനലറ്റിക്സ് (ഓണേഴ്സ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ബിരുദങ്ങളോടെയുള്ള അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഹിമാചൽപ്രദേശ് മാണ്ഡി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുടെ കീഴിലുള്ള സ്കൂൾ ഓഫ് മാനേജ്മെന്റിലാണ് പ്രവേശനം.
പാഠ്യപദ്ധതി
മാനേജ്മെൻറ് സയൻസസ്, അനലറ്റിക്സ്, ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കമ്യൂണിക്കേഷൻ, പേഴ്സണാലിറ്റി ഡിവലപ്മെൻറ് മേഖലകളിലെ പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യപദ്ധതി, വിദ്യാർഥിയുടെ സമഗ്രമായ വികസനം ലക്ഷ്യമിടുന്നു. വ്യാവസായിക ഇന്റേൺഷിപ്പുകൾ, പരിശീലനം, വ്യത്യസ്ത ബിസിനസ് പരിസ്ഥിതികളുമായുള്ള സമ്പർക്കം തുടങ്ങിയവയിൽക്കൂടി ലഭിക്കുന്ന അനുഭവങ്ങൾ സാമൂഹ്യബോധമുള്ള ബിസിനസ് നേതൃത്വം വാർത്തെടുക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ മൂന്നുവർഷങ്ങളിൽ മാനേജ്‌മെൻറ്, അനലറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവയുടെ പഠനങ്ങളിലൂടെ ക്രിട്ടിക്കൽ തിങ്കിങ് കഴിവുകൾ വളർത്തിയെടുക്കുന്നു. കൂടാതെ ഭാഷ, കമ്യൂണിക്കേഷൻ, ആർട്ട്, വ്യക്തിത്വവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വർക്‌ഷോപ്പുകൾ, കോഴ്സുകൾ എന്നിവയിലൂടെ വ്യക്തിത്വവികസനവും ലക്ഷ്യമിടുന്നു.തുടർന്നുള്ള രണ്ടുവർഷ, സ്പെഷ്യലൈസേഷൻ കാലയളവിൽ മാനേജ്മെൻറിന്റെ ഫങ്ഷണൽ മേഖലകളിൽ സാങ്കേതികവിദ്യയുടെ പ്രായോഗികതലങ്ങളുടെ പഠനങ്ങൾക്ക് ഊന്നൽനൽകുന്ന സവിശേഷകോഴ്സുകളാണ്.
മൂന്നുവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിബിഎ അനലറ്റിക്സ് ബിരുദവുമായും നാലുവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിബിഎ അനലറ്റിക്സ് (ഓണേഴ്സ്) ബിരുദവുമായും പുറത്തുവരാം (എക്സിറ്റ് ഓപ്ഷൻ).അഞ്ചുവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിബിഎ, എംബിഎ ബിരുദങ്ങൾ ലഭിക്കും.
യോഗ്യത
മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ നിർബന്ധമായും പഠിച്ച്, പ്ലസ്‌ടു/തത്തുല്യ പരീക്ഷ, കുറഞ്ഞത് 75 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) ജയിച്ചിരിക്കണ2025-ലെ ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 അഭിമുഖീകരിച്ച്, ഐഐടി പ്രവേശനപരീക്ഷയായ ജെ ഇഇ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻവേണ്ട കാറ്റഗറി അനുസരിച്ചുള്ള കട്ട് ഓഫ് എൻടിഎ സ്കോർ വാങ്ങിയിരിക്കണം.പ്രോഗ്രാം വിശദാംശങ്ങൾ, അഡ്മിഷൻ നോട്ടീസ്, അഡ്മിഷൻ ബ്രോഷർ എന്നിവ som.iitmandi.ac.in/ൽ ലഭിക്കും.
അപേക്ഷ
ഈ സൈറ്റിലെ ലിങ്ക് വഴി മേയ് 19-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാഫീസ് 2400 രൂപ. വനിതകൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1200 രൂപ.
സെലക്‌ഷൻ
2025-ലെ ജെഇഇ മെയിൻ പേപ്പർ 1 എൻടിഎ സ്കോർ പരിഗണിച്ച് അപേക്ഷകരെ രണ്ടാംഘട്ട സെലക്‌ഷന് ഷോർട്ട് ലിസ്റ്റ് ചെയ്യും. അവർക്ക് പഴ്സണൽ ഇൻറർവ്യൂ ഉണ്ടാകും. അതിലേക്കുള്ള അറിയിപ്പ് ഇ-മെയിൽ വഴിമാത്രം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അയക്കും. ഷോർട്ട് ലിസ്റ്റ് പട്ടിക 29-ന് പ്രഖ്യാപിക്കും. േപഴ്സണൽ ഇൻറർവ്യൂ ജൂൺ 11 മുതൽ നടത്തും. ജെഇഇ മെയിൻ പേപ്പർ 1 എൻടിഎ സ്കോറിന് 70-ഉം, േപഴ്സണൽ ഇൻറർവ്യൂവിന് 30-ഉം ശതമാനം വെയ്റ്റേജ് നൽകി അന്തിമസെലക്‌ഷൻ നടത്തും.
Content Highlights: 5-Year Integrated MBA in Data Science & AI
Published: 18 May 2025, 03:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented