ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വകുപ്പ് നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന് (എച്ച്.എസ്.ഇ.ഇ.) ജൂണ്‍ 13-ന് നടക്കും.
ഡെവലപ്മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഓരോന്നിലും 29 സീറ്റുണ്ട്. ആദ്യ മൂന്ന് സെമസ്റ്ററിലെ മികവ് (സി.ജി.പി.എ.), വിദ്യാര്‍ഥിയുടെ താത്പര്യം, സീറ്റ് ലഭ്യത എന്നിവ പരിഗണിച്ചായിരിക്കും സ്പെഷ്യലൈസേഷന് അനുവദിക്കുക.
പ്ലസ്ടു/തത്തുല്യ പരീക്ഷ ഏതു സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാപരീക്ഷ 2020ല്‍ ജയിച്ചവര്‍, 2021ല്‍ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ https://hsee.iitm.ac.in/ വഴി ഫെബ്രുവരി ഒന്നുമുതല്‍ ഓണ്‍ലൈനായി നല്‍കാം.
Content Highlights: IIT madras Humanities and social sciences Integrated M.A program
Published: 30 Dec 2020, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented