
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു ഇലക്ട്രോണിക് പ്രൊഡക്ട് ഡിസൈനില്‍ തുടങ്ങുന്ന എം.ടെക്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്യൂണിക്കേഷന്‍, മെക്കാട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെയുള്ള ബിരുദം/ തത്തുല്യ യോഗ്യത വേണം.
കേന്ദ്ര സര്‍ക്കാര്‍/ യു.പി.എസ്.സി./എ.ഐ.സി.ടി.ഇ. തുടങ്ങിയവ ബി.ഇ./ബി.ടെക്കിന് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള എ.ഐ.എം.ഇ. തുടങ്ങിയ പ്രൊഫഷണല്‍ സൊസൈറ്റികളില്‍ 2013 മേയ് 31 വരെ എന്റോള്‍ ചെയ്യപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഇന്‍സ്ട്രുമെന്‍ടേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നിവയിലൊന്നിലെ സാധുവായ ഗേറ്റ് (2019/2020/2021) സ്കോര്‍ വേണം.
അപേക്ഷ https://www.iisc.ac.in/admissions/ വഴി ജൂണ്‍ 23 വരെ നല്‍കാം. യോഗ്യതാ പരീക്ഷയുടെ അന്തിമ സെമസ്റ്ററില്‍/വര്‍ഷത്തില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
Content Highlights: IISc Admission for Electronic product design
Published: 21 Jun 2021, 12:44 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented