രാജ്യത്തെ ദേശീയ നിയമസര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (CLAT-2025) ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചിയിലുള്ള നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലും ബെംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോഥ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, സില്‍വാസ, ലഖ്നൗ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പിള്ളി, മുംബൈ, നാഗ്പുര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പുര്‍, ഹരിയാണ, അഗര്‍ത്തല എന്നിവിടങ്ങളിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളിലേയ്ക്കുമുള്ള പ്രവേശനത്തിന് ക്ലാറ്റ് സ്‌കോറാണ് പരിഗണിക്കുക.
അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി., എല്‍.എല്‍.എം. പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി നാഷണല്‍ ലോ യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യമാണ് ക്ലാറ്റ് നടത്തുന്നത്.
യു.ജി.പ്രോഗ്രാം
(അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ലോ ബിരുദം)യോഗ്യത: 45 ശതമാനം/ തത്തുല്യ ഗ്രേഡോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം.
(എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി).2025 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
പി.ജി.പ്രോഗാം
(ഒരു വര്‍ഷ എല്‍.എല്‍.എം. ബിരുദം)യോഗ്യത: 50 ശതമാനം/ തത്തുല്യ ഗ്രേഡോടെ എല്‍.എല്‍.ബി. അല്ലെങ്കില്‍ തത്തുല്യം. (എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി).2025 ഏപ്രില്‍/മേയ് മാസങ്ങളില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ് (യു.ജി., പി.ജി. പ്രോഗ്രാം): ജനറല്‍ വിഭാഗക്കാര്‍ക്ക് 4000 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് 3500 രൂപയുമാണ് ഫീസ്.ഡിസംബര്‍ 1-നാണ് പ്രവേശനപരീക്ഷ. ഓഫ്ലൈന്‍ സമ്പ്രദായത്തില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ്. സമയം: ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ. (പി.ഡബ്ല്യു.ഡി. വിഭാഗക്കാര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 4.40 വരെ).
വിശദമായ സിലബസിനും അനുബന്ധ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അവസാനതീയതി: ഒക്ടോബര്‍ 15. വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ്: consortiumofnlus.ac.in
Content Highlights: clat 2025 registration started
Published: 24 Jul 2024, 05:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented