സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ 2023-’24 വർഷത്തിലെ ബി.എസ്‌സി. നഴ്സിങ്, പാരാമെഡിക്കൽ ബിരുദകോഴ്സുകളിലേക്ക് അപേക്ഷിക്കാം

To advertise here,

കോഴ്സുകൾ

  • ബി.എസ്‌സി. നഴ്‌സിങ്
  • ബി.എസ്‌സി. എം.എൽ.ടി. (മെഡിക്കൽ ലബോറട്ടറി ടെക്നോളജി)
  • ബി.എസ്‌സി. പെർഫ്യൂഷൻ ടെക്‌നോളജി
  • ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി
  • ബി.എസ്‌സി. ഒപ്‌റ്റോമെട്രി
  • ബി.പി.ടി. (ഫിസിയോതെറാപ്പി)
  • ബി.എ.എസ്.എൽ.പി. (ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി)
  • ബി.സി.വി.ടി. (കാർഡിയോ വാസ്കുലർ ടെക്നോളജി)
  • ബി.എസ്‌സി. ഡയാലിസിസ് ടെക്‌നോളജി
  • ബി.എസ്‌സി. ഒക്യൂപേഷണൽ തെറാപ്പി
  • ബി.എസ്‌സി. മെഡിക്കൽ ഇമേജിങ് ടെക്‌നോളജി
  • ബി.എസ്‌സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി
  • ബി.എസ്‌സി. ന്യൂറോ ടെക്‌നോളജി

അപേക്ഷ
www.lbscentre.kerala.gov.in വഴി ജൂലായ് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ ജൂൺ 30 വരെ അടയ്ക്കാം. ജനറൽ, എസ്.ഇ.ബി.സി. വിഭാഗത്തിന് 800 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്. പ്രോസ്പെക്ടസ് വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം.

യോഗ്യത
ബി.എസ്‌സി. നഴ്‌സിങ്, ബി.എ.എസ്.എൽ.പി. ഒഴികെ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് പ്ലസ്‌ടു പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ വിജയിച്ചിരിക്കണം. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്നിവയ്ക്ക്‌ മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

ബി.എ.എസ്.എൽ.പി. കോഴ്‌സിന് പ്ലസ്‌ടു പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ്/കംപ്യൂട്ടർസയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടർസയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി എന്നിവ ഓരോന്നും പ്രത്യേകം വിജയിച്ചിരിക്കണം.കേരള വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ കേരള ഹയർസെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യയോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

പ്രായം: ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാകണം. ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിനുള്ള ഉയർന്ന പ്രായപരിധി 35 ആണ്. പാരാമെഡിക്കൽ കോഴ്‌സുകൾക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്‌സി.(എം.എൽ.ടി.), ബി.എസ്‌സി. (ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സർവീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 2023 ഡിസംബർ 31-ന് പരമാവധി 46 വയസ്സും ആയിരിക്കണം. വിവരങ്ങൾക്ക്: 0471 2560363, 364.