ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), പുതുച്ചേരി 2020-21ലെ വിവിധ ബാച്ചലര്‍, മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ബിരുദ പ്രോഗ്രാമുകള്‍
ബി.എസ്‌സി. നഴ്സിങ്, ബി.എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് - അനസ്തേഷ്യാ ടെക്നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (എം.എല്‍.ടി.), മെഡിക്കല്‍ ടെക്നോളജി - ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്നോളജി, ഒപ്ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, എം. എല്‍.ടി. ഇന്‍ ബ്ലഡ് ബാങ്കിങ് എന്നിവയിലാണ് ബിരുദ പ്രോഗ്രാമുകള്‍.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് ഓരോന്നും ജയിച്ച്, പ്ലസ്ടു തല പരീക്ഷ ജയിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം (ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 40 ശതമാനം) മാര്‍ക്ക് വേണം.
പ്രവേശന പരീക്ഷ
സെപ്റ്റംബര്‍ 22-ന് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള, പ്ലസ്ടു നിലവാരമുള്ള 100 ചോദ്യങ്ങള്‍, ഫിസിക്സ്, കെമിസ്ട്രി (20 വീതം), ബയോളജി (40), ഇംഗ്ലീഷ് ലാംഗ്വേജ് , ലോജിക്കല്‍ ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് റീസണിങ് (10 വീതം) എന്നിവയില്‍ നിന്നും ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. യോഗ്യത നേടാന്‍ 50-ാം പെര്‍സന്റൈല്‍ സ്‌കോര്‍ (ജനറല്‍ ഭിന്നശേഷി - 45-ാം പെര്‍സെന്റൈല്‍, പട്ടിക/ഒ.ബി.സി. - 40-ാം പെര്‍സന്റൈല്‍) നേടണം. മോക്ക് ടെസ്റ്റ് വെബ്സൈറ്റിലുണ്ട്.
മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍
എം.എസ്‌സി. നഴ്സിങ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം.എസ്‌സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് - മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോ ടെക്നോളജി, എം.എല്‍.ടി. മൈക്രോബയോളജി, എം.എല്‍.ടി. - പത്തോളജി; പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ നഴ്സിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ഫെലോഷിപ്പ്, പിഎച്ച്.ഡി. പ്രവേശനത്തിനു അപേക്ഷിക്കാം.
അപേക്ഷ: https://main.jipmer.edu.in വഴി സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് അഞ്ച് വരെ നല്‍കാം.
Content Highlights: Apply now for UG nad PG Courses at JIPMER Puducherry
Published: 13 Aug 2020, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented