
പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), വിവിധ നാലുവർഷ ബി.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷ അക്കാദമിക്/ട്യൂഷൻ ഫീസ് 1200 രൂപയാണ്.
പ്രോഗ്രാമുകൾ: ബി.എസ്‌സി. നഴ്സിങ്, ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ:● ബാച്ചിലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസ് ● അനസ്തേഷ്യാ ടെക്നോളജി ● ബാച്ചിലർ ഓഫ് ഒപ്റ്റോമെട്രി ●കാർഡിയാക് ലബോറട്ടറി ടെക്നോളജി ● ഡയാലിസിസ് തെറാപ്പി ടെക്നോളജി ● മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഇൻ ബ്ലഡ് ബാങ്കിങ് ● മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി ● ന്യൂറോ ടെക്നോളജി ● ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി ● പെർഫ്യൂഷൻ ടെക്നോളജി ● റേഡിയോതെറാപ്പി ടെക്നോളജി.
കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണ്. ബി.എസ്‌സി. നഴ്സിങ്ങിൽ 24 ആഴ്ച ദൈർഘ്യമുള്ള പെയ്ഡ് ഇന്റേൺഷിപ്പും ഉൾപ്പെടും. ബാച്ചിലർ ഓഫ് മെഡിക്കൽ ലബോറട്ടറി സയൻസസിൽ ആറുമാസത്തെയും മറ്റ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകൾക്ക് ഒരുവർഷത്തെയും നിർബന്ധിത ഇന്റേൺഷിപ്പ് ഉൾപ്പെടും.
സീറ്റുകൾ: നഴ്സിങ്ങിന് 94 (ആൺകുട്ടികൾ-9, പെൺകുട്ടികൾ-85), 11 അലൈഡ് ഹെൽത്ത് സയൻസസിന് മൊത്തം 87 എന്നിങ്ങനെയാണ് സീറ്റുകൾ. അഖിലേന്ത്യ തലത്തിൽ നികത്തുന്ന സീറ്റുകളും പുതുച്ചേരിക്കാർക്കു സംവരണംചെയ്ത സീറ്റുകളും ഉണ്ടാകും. രണ്ടിലും സംവരണം പാലിച്ചായിരിക്കും പ്രവേശനം.
യോഗ്യത
- ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച്, ഓരോന്നും ജയിച്ച്, പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം.
- ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കുവേണം (പട്ടിക, ഒ.ബി.സി. വിഭാഗക്കാർക്ക് 40 ശതമാനം, ജനറൽ ഭിന്നശേഷിക്കാർക്ക് 45 ശതമാനം).
- 2023 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (2007 ജനുവരി ഒന്നിനോ മുമ്പോ ജനിച്ചവരാകണം). ഉയർന്ന പ്രായപരിധിയില്ല.
- നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യു.ജി.) 2023 യോഗ്യത നേടിയിരിക്കണം.
രജിസ്ട്രേഷൻ: jipmer.edu.in/announcement/ വഴി സെപ്‌റ്റംബർ അഞ്ചിന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർചെയ്യാം. കൗൺസിലിങ്ങിന് അർഹത നേടുന്നവരുടെ പട്ടിക, സെപ്‌റ്റംബർ 16-നകം പ്രസിദ്ധപ്പെടുത്തും. നേരിട്ടു നടത്തുന്ന കൗൺസിലിങ് പ്രവേശനം സെപ്‌റ്റംബർ നാലാംവാരത്തിൽ ആയിരിക്കും. തീയതി പിന്നീട് അറിയിക്കും.
Content Highlights: BSc Nursing & Allied Health Sciences, JIPMER Admission 2023
Published: 22 Aug 2023, 03:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented