പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) ചണ്ഡീഗഢ് വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫാർമക്കോളജി, ബയോകെമിസ്ട്രി, റസ്പിരേറ്ററി കെയർ, അനസ്തേഷ്യ, എന്നീ എം.എസ്സി., മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നിവയാണ് ഒരുവിഭാഗം മാസ്റ്റേഴ്സ് തല പ്രോഗ്രാമുകൾ. ഓപ്പൺ/സ്പോൺസേഡ് സീറ്റുണ്ട്.
വിവിധ പ്രോഗ്രാമുകളിലായിഎം.ബി.ബി.എസ്., ബി.വി.എസ്സി., ബി.ഫാർമ., ബി.എസ്സി., ബി.എസ്സി. (ഓണേഴ്സ്), ബി.എസ്സി. (അനാറ്റമി, ഫിസിയോളജി ബയോകെമിസ്ട്രി എന്നിവ മൂന്നും പഠിച്ച്), ബി.പി.ടി., ബി.എ.എസ്.എൽ.പി., ബി.എസ്സി. - നഴ്സിങ്, എം.എൽ.ടി., മെഡിക്കൽ, മെഡിക്കൽ ടെക്നോളജി (ഓപ്പറേഷൻ തിയേറ്റർ) തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇവ കൂടാതെ സ്പോൺസേഡ്/ ഡെപ്യൂട്ടഡ് വിഭാഗക്കാർക്കു മാത്രം പ്രവേശനമുള്ള മാസ്റ്റേഴ്സ് കോഴ്സുകളും ലഭ്യമാണ്.
ഇമ്യൂണോപത്തോളജി, ബാക്ടീരിയോളജി ആൻഡ് മൈകോളജി, വൈറോളജി, ഹിസ്റ്റോപത്തോളജി, ഹേമറ്റോളജി, പാരാസൈറ്റോളജി, ഫാർമക്കോളജി എന്നിവയിൽ എം.എസ്.സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി), മെഡിക്കൽ ടെക്നോളജി റേഡിയോതെറാപ്പി, മെഡിക്കൽ ടെക്നോളജി റേഡിയോഡയഗണോസിസ് എന്നിവയിൽ എം.എസ്സി. പ്രോഗ്രാമുകളാണ് ഈവിഭാഗത്തിലുള്ളത്. വിവരങ്ങൾക്ക്: https://pgimer.edu.in/ അപേക്ഷ ഒക്ടോബർ 27 വരെ.
Content Highlights: Apply now for MSc and MLT Programs at PGIMER
Published: 23 Oct 2020, 12:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented