ന്ത്യന്‍ മിലിട്ടറി കോളേജ് ദെഹ്‌റാദൂണ്‍ 2021 ജൂലായ് പ്രവേശനത്തിനുളള പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.

To advertise here,

യോഗ്യത

ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. ജൂലായ് പ്രവേശനസമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാംക്ലാസില്‍ പഠിക്കുകയോ ഏഴാംക്ലാസ് വിജയിക്കുകയോ വേണം. 2008 ജൂലായ് രണ്ടിന് മുന്‍പും 2010 ജനുവരി ഒന്നിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അഡ്മിഷന്‍ നേടിയതിനുശേഷം ജനനത്തീയതിയില്‍ മാറ്റം അനുവദിക്കില്ല.

അപേക്ഷ

അപേക്ഷാഫോമും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യ?േപ്പപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും. എസ്.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുമ്പോള്‍ 555 രൂപയ്ക്കും അപേക്ഷാഫോം സ്പീഡ് പോസ്റ്റില്‍ ലഭിക്കും.

നിര്‍ദിഷ്ട അപേക്ഷ ലഭിക്കുന്നതിനുമേല്‍ തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ഭവന്‍, ദെഹ്‌റാദൂണ്‍, ഉത്തരാഞ്ചല്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്തുസഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ദെഹ്‌റാദൂണ്‍, ഉത്തരാഞ്ചല്‍-248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in ല്‍ ലഭിക്കും.

നല്‍കേണ്ട രേഖകള്‍

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ മിലിട്ടറി കോളേജില്‍നിന്നും ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 30-നു മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം.

മിലിട്ടറി കോളേജില്‍നിന്ന് ലഭിച്ച നിര്‍ദിഷ്ട അപേക്ഷാഫോം (രണ്ട് കോപ്പി), പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകള്‍ എന്നിവ ഒരു കവറില്‍ അപേക്ഷയോടൊപ്പംവെക്കണം.

ജനനസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോപതിപ്പിച്ച് ജനനത്തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ രേഖ, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ടുപകര്‍പ്പ്, 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ (അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍വിലാസം എഴുതി 27 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

Content Highlights: Apply now for Military College 8th Standard Admission