മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷൻ കൺസൽട്ടൻസിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ അഞ്ചാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ്തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം സ്വദേശി അയ്യപ്പദാസ് പി.യ്ക്കാണ് ഒന്നാം സ്ഥാനം. കേരള നിയമസഭ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ് അയ്യപ്പദാസ്. മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനായ ഡോ. മുഹമ്മദ് ഷിഹാസ് രണ്ടാം സ്ഥാനവും കണ്ണൂർ സ്വദേശി ശ്രീലക്ഷ്മി ഇ. മൂന്നാം സ്ഥാനവും നേടി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.
നവംബർ ഒന്നു മുതൽ ഏഴുവരെ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ ആർക്കും പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് www.mathrubhumi.com വഴിയാണ് മത്സരം. ഓൺലൈൻ മത്സരത്തിൽ ക്വിസ് മാസ്റ്റർ മൂന്ന് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ ചോദ്യക്രമത്തിൽ ഒറ്റ മെസേജായി ഏറ്റവും ആദ്യം വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. ആദ്യം ശരിയുത്തരം അയച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ സമ്മാനം നൽകും
ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും
1. ലോകത്ത് ഇതുവരെ ലഭ്യമായതിൽ വെച്ച് ഏറ്റവും വലിയ പാമ്പിന്റെ ഫോസിൽ ഗുജറാത്തിലെ ഖനിയിൽ വെച്ച് 2024 ഏപ്രിലില് കണ്ടെത്തിയിരുന്നു. ഇതിന് പേര് ലഭിച്ചിരിക്കുന്നത് ഹിന്ദുപുരാണത്തില് പ്രതിപാദിക്കുന്ന ഒരു നാഗത്തിൽ നിന്നുമാണ്. എന്താണ് പേര്?
ഉത്തരം: വാസുകി
2. ഈയടുത്തിടെ അന്തരിച്ച സാമൂഹ്യ പ്രവർത്തകൻ കെ.ജെ. ബേബി രചിച്ച അവസാന നോവലാണ് 'ഗുഡ് ബൈ മലബാർ '. 1887ൽ പുറത്തിറങ്ങിയ ഒരു കൃതിയിലൂടെ പ്രസിദ്ധി നേടിയ ഒരു വ്യക്തിയുടെ കഥ അദ്ദേഹത്തിന്റെ ഭാര്യ ആനിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന നോവലാണിത്. ആരാണ് ഈ വ്യക്തി?
ഉത്തരം: വില്യം ലോഗന്
'മലബാർ മാന്വൽ' (1887)ൻ്റെ രചയിതാവാണ് വില്യം ലോഗന്
3. ഭക്രാ- നംഗല് ഡാമിന്റെ പണി നടന്നുകൊണ്ടിരുന്ന സമയത്ത് യന്ത്രങ്ങളെയും ആളുകളെയും റെയില്മാര്ഗം എത്തിക്കുവാന് വേണ്ടി തുടങ്ങിയ ഈ ട്രെയിൻ സര്വീസ് എഴുപത്തി അഞ്ചാം വാര്ഷികം ആഘോഷിക്കുകയാണ് ഈ വർഷം. ഇന്ത്യയിലെ മറ്റു ട്രെയിൻ സർവ്വീസുകളിൽ നിന്നും ഈ ട്രെയിനിനെ വ്യത്യസ്തമാക്കുന്ന സവിശേഷത എന്താണ്?
ഉത്തരം: ടിക്കറ്റെടുക്കാതെ യാത്രചെയ്യാന് കഴിയുന്ന ഏക ട്രെയിന്
Content Highlights: Yes quiz me quist questions and answers november 05
Published: 05 Nov 2024, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented