
നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പോകുന്നത് കാനഡ, യു.എസ്., യു.കെ., ഓസ്ട്രേലിയ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. മെച്ചപ്പെട്ട ജോലി സാധ്യതകളും ഉയർന്ന ജീവിത നിലവാരവും കുടുംബാംഗങ്ങളോടൊപ്പം സ്ഥിരതാമത്തിനുള്ള സൗകര്യങ്ങളും ഒക്കെയാണ് പ്രധാന ആകർഷണങ്ങൾ. വിദേശ പഠനത്തിനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി എന്ന നിലയിൽ പ്ലസ്ടുവും ഡിഗ്രിയും മാസ്റ്റേഴ്സും പോലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ഇ.എൽ.ടി.എസ്. പോലെയുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ആദ്യം ചെയ്യുന്നത്.
ഏതാണ്ട് രണ്ട് ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് പ്രതിവർഷം കേരളത്തിൽ ഐ.ഇ.എൽ.ടി.എസ്. പഠിക്കുന്നത്. വിദേശ വിദ്യാഭ്യാസത്തിനായി 2022- 2023 കാലയളവിൽ 13 ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് ഇന്ത്യയിൽനിന്നു വിദേശത്തേക്ക് പോയതെന്ന് കണക്കുകൾ കാണിക്കുന്നു. കേരളത്തിൽനിന്ന് മാത്രം കഴിഞ്ഞ വർഷം ഏകദേശം 40,000ന് മുകളിൽ വിദ്യാർഥികളാണ് പോയത്. വരുംവർഷങ്ങളിൽ ഇത് കൂടാനുള്ള സാധ്യത ആണ് കാണുന്നത്.
വിദേശ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും തങ്ങളുടെ കുട്ടികളെ വിദേശത്ത് മികച്ച യൂണിവേഴ്സിറ്റികളിലേക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും പലപ്പോഴും നിരവധി കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇവിടെയാണ് മാതൃഭൂമിയും ഈ രംഗത്തെ കേരളത്തിലെ ഏറ്റവും പ്രഗൽഭരായ വിദേശ വിദ്യാഭ്യാസ കൺസൾട്ടിങ് കമ്പനിയായ Fair Future Overseas Educational Consultancyയും ചേർന്ന് കേരളത്തിൽ ഉടനീളം വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് അറിയേണ്ടതായ എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ബോധവൽക്കരണ സെമിനാറുകൾ നടത്തുന്നത്. നൂറ് വർഷത്തെ മാധ്യമപ്രവർത്തന പാരമ്പര്യവും മലയാളികളുടെ പൊതുജീവിതത്തെ സംബന്ധിക്കുന്ന നിരവധി പുരോഗമനപരമായ കാൽവെപ്പുകളും നടത്തിയിട്ടുള്ള 'മാതൃഭൂമി'യുമായി ചേർന്ന്, ഇതുവരെ ഇത്തരം അറുപതോളം സെമിനാറുകൾ നടത്തിയിട്ടുണ്ട്. അതിലൂടെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതിനെക്കുറിച്ചുള്ള വ്യക്തമായ ദിശാബോധവും അറിവും പകർന്നു നൽകുവാൻ സാധിച്ചിട്ടുണ്ട്.
അമേരിക്ക, കാനഡ, യു.കെ., ഓസ്ട്രേലിയ, അയർലൻഡ്, ജർമനി, ഫ്രാൻസ് എന്നീ നാടുകളിൽ 75 ലക്ഷത്തിൽപ്പരം തൊഴിലവസരങ്ങളാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വരാൻ പോകുന്നത്. എൻജിനീയറിങ്, ഐ.ടി., ബിസിനസ്, ബാങ്കിങ്, ആരോഗ്യം, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി, ജേർണലിസം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരെ ആവശ്യമായി വരാൻ പോകുന്നത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ഈ നാടുകളിലെ യൂണിവേഴ്സിറ്റികളിൽ കാലോചിതമായ മാറ്റങ്ങൾ സിലബസിൽ വരുത്തിക്കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ അവിടെ നടപ്പിലാക്കി വരുന്നു. നമ്മുടെ നാട്ടിൽ നിന്നും വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികൾക്ക് അതിലൂടെ ലോകത്തിലെ ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പാതയാണ് തുറന്നു കിട്ടുന്നത്.
രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവും ലോകത്തിലെ ഏറ്റവും മികച്ച 500-ൽപ്പരം യൂണിവേഴ്സിറ്റികളുടെ റെപ്രസെന്റേറ്റീവുമായ ഫെയർ ഫ്യൂച്ചർ ഇതിനകം ഒരു ലക്ഷത്തിൽപ്പരം വിദ്യാർഥികൾക്കാണ് വിദേശ വിദ്യാഭ്യാസത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളത്. 17 മുതൽ 68 വയസ് വരെ ഉള്ളവർക്ക് വിദേശ വിദ്യാഭ്യാസം സാധ്യമാക്കിയ അപൂർവ റെക്കോർഡാണ് ഫെയർ ഫ്യൂച്ചറിനുള്ളത്. പ്ലസ് ടുവിന് അല്ലെങ്കിൽ ഡിഗ്രിക്ക് മാർക്ക് കുറഞ്ഞു പോവുകയോ അരിയേഴ്സ് ഉണ്ടാവുകയോ, നീണ്ട സ്റ്റഡി ഗ്യാപ്പ് ഉണ്ടാവുകയോ ചെയ്തതുമൂലം ഇനി വിദേശ പഠനം സാധ്യമാകില്ല എന്ന് കരുതിയിരുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഫെയർഫ്യൂച്ചറിന്റെ ( FAIR FUTURE) കൃത്യമായ ഗൈഡൻസ് മൂലം വിദേശത്ത് പഠിക്കാൻ അവസരം ലഭിച്ചത്.
AIRC - യുടെ അംഗീകാരമുള്ള കേരളത്തിലെ ഏക ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസി
അമേരിക്കൻ ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് കൗൺസിലിന്റെ (AIRC) അംഗീകാരം ലഭിച്ചിട്ടുള്ള കേരളത്തിലെ ഏക ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻസിയാണ് ഫെയർ ഫ്യൂച്ചർ. അന്തർദേശീയ വിദ്യാർഥി നിയമനത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് അമേരിക്കൻ ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് കൗൺസിൽ. വിദ്യാർഥികളുടെ റിക്രൂട്ട്മെന്റും പരിശീലനവും ഉറപ്പ് വരുത്തുക, പരിശീലനങ്ങൾ നൽകുക, അമേരിക്കൻ സ്ഥാപനങ്ങളും അന്തർദേശീയ പങ്കാളികളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന എഐആർസി അന്തർദേശീയ വിദ്യാഭ്യാസ ഏജൻസികളുമായുള്ള ബന്ധം സുഗമമാക്കുന്നു. ഏജന്റുമാർക്കു പോലും കൃത്യമായ യോഗ്യതകൾ നിഷ്കർഷിക്കുന്ന എഐആർസി വിദ്യാർഥികൾക്ക് വിശ്വസനീയമായ മാർഗനിർദേശവും അമേരിക്കൻ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങളും ലഭ്യമാക്കുന്നു.
ഫെയർ ഫ്യൂച്ചറിന്റെ ( FAIR FUTURE) നിരവധി വിദ്യാർഥികളാണ് കുടുംബസമേതം സ്റ്റുഡന്റ് വിസയിൽ വിദേശത്തേക്ക് എല്ലാ ഇൻടേക്കിലും പോയിക്കൊണ്ടിരിക്കുന്നത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കായി ഈ രംഗത്തെ ഏറ്റവും പ്രഗത്ഭനായ ഡോ. എസ്. രാജ് മാതൃഭൂമിയുമായി ചേർന്ന് നവംബർ 24ന് കോഴിക്കോട് Malabar Palace ഹോട്ടലിൽ സെമിനാർ നടത്തുന്നു. ലോകറാങ്കിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ അഡൈ്വസറി ബോർഡ് അംഗമാണ് ഡോ. രാജ്. 1990കളിൽ ഫുൾ സ്കോളർഷിപ്പിൽ അമേരിക്കയിലും കാനഡയിലും വിദ്യാഭ്യാസം നേടിയ വ്യക്തിയുമാണ് അദ്ദേഹം. വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ്ടു-ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വിസ ആപ്ലിക്കേഷൻ, പഠന ശേഷമുള്ള വർക് പെർമിറ്റ്, പി.ആർ. ഫ്രെണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വിസ, ഇന്റർനാഷണൽ സ്റ്റുഡന്റ് വിസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വിസ, സുരക്ഷിതമായി പഠിക്കാൻ എന്തൊക്കെ ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി ഈ സെമിനാറിലൂടെ മനസിലാക്കാം. വിദേശപഠനത്തിന് ഇരുപത് വർഷത്തിലേറെയായി ഗൈഡൻസ് കൊടുക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച കൗൺസലേഴ്സിനെ നേരിട്ട് കണ്ട് എല്ലാ സംശയങ്ങളും തീർക്കാനുള്ള സുവർണ അവസരവും മാതൃഭൂമിയും ഫെയർ ഫ്യൂച്ചറും ചേർന്നു ഒരുക്കിയിട്ടുണ്ട്.
സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 300 വിദ്യാർഥികൾക്ക് വിദഗ്ധരായ ഐഇഎൽടിഎസ് (IELTS)അധ്യാപകരുടെ നേതൃത്വത്തിൽ 30 ദിവസത്തെ സൗജന്യ കോച്ചിങ് നൽകുന്നതാണ്.
ഫെയർ ഫ്യൂച്ചർ മാതൃഭൂമിയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാർ നവംബർ 24ന് 2 PM മുതൽ കോഴിക്കോട് Malabar Palace ഹോട്ടലിൽ നടക്കുന്നു. പ്രവേശനം സൗജന്യം.
സെമിനാറിൽ പങ്കെടുക്കുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും വിളിക്കൂ : 1800 419 1210, 7558 09 09 09
Content Highlights: fairfuture seminar at Kozhikode
Published: 16 Nov 2024, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
To advertise here,
