മാതൃഭൂമിയും ഫെയർ ഫ്യൂച്ചർ ഓവർസീസ് എജുക്കേഷൻ കൺസൽട്ടൻസിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ നാലാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ്തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
കഴക്കൂട്ടം സ്വദേശി അഞ്ജുമോൾ കെ.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലെ (LPSC) ഉദ്യോഗസ്ഥയാണ് അഞ്ജുമോൾ. കോട്ടയം പനമറ്റം സ്വദേശി ജയലക്ഷി ജി. രണ്ടാം സ്ഥാനവും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ നാലാം വർഷ നിയമവിദ്യാർഥി അഖിൽ മാഗ്ലിഷ് മൂന്നാം സ്ഥാനവും നേടി.
നവംബർ ഒന്നു മുതൽ ഏഴുവരെ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ ആർക്കും പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് www.mathrubhumi.com വഴിയാണ് മത്സരം. മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാം. ഓൺലൈൻ മത്സരത്തിൽ ക്വിസ് മാസ്റ്റർ മൂന്ന് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ ചോദ്യക്രമത്തിൽ ഒറ്റ മെസേജായി ഏറ്റവും ആദ്യം വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. ആദ്യം ശരിയുത്തരം അയച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ സമ്മാനം നൽകും
ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും
1. പുരാതന റോമിൽ ഒരു നല്ല കാര്യം തുടങ്ങുമ്പോൾ അതിന്റെ ശകുനം നോക്കുന്ന പ്രവൃത്തിയെയും അത് ചെയ്യുന്ന പൂജാരിയേയും വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു ഓഗർ എന്നത്. ഈ വാക്കിൽ നിന്ന് നമുക്ക് സുപരിചിതമായ ഏത് ഇംഗ്ലീഷ് വാക്കാണ് ഉത്ഭവിച്ചത്?
ഉത്തരം: Inauguration
2. വെനീസിൽ നടക്കാറുള്ള "ഒളിമ്പിക്സ് ഓഫ് ആർട്ട് വേൾഡ്" എന്നറിയപ്പെടുന്ന സംരംഭത്തിൻ്റെ മാതൃകയിലാണ് ഈ പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്തരമൊരു ആശയം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്നത് കേരളമാണ്. എന്താണ് പ്രതിപാദ്യം?
ഉത്തരം: കൊച്ചി -മുസ്രിസ് ബിനാലെ
3. ലോട്ടസ് ചോക്ലേറ്റ് എന്നൊരു കമ്പനി നടത്തുന്ന ഇവർ തെനാലി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിട്ടുണ്ട്. ആദ്യമായി ഒരു നാഷണൽ പുരസ്ക്കാരം മൂന്നുതവണ നേടിയ ഈ വ്യക്തി ഒരു അന്വേഷണകമ്മിറ്റിയുടെ ഭാഗമായിരുന്നു. എനിക്കും വളരെ വേണ്ടപ്പെട്ട ഒരു പേരാണ് ഇവരുടേത്. എന്താണ് പേര്?
ഉത്തരം: ശാരദ
മികച്ച അഭിനയത്തിന് മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ നടിയാണ് ശാരദ. ഹേമ അന്വേഷണകമ്മിറ്റിയിൽ അംഗമായിരുന്നു.
Content Highlights: Yes quiz me quist questions and answers november 03
Published: 04 Nov 2024, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented