മാതൃഭൂമിയും ഫെയര്‍ ഫ്യൂച്ചര്‍ ഓവര്‍സീസ് എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍സിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ് തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്

To advertise here,

കേരള സര്‍വകലാശായിലെ എംകോം വിദ്യാര്‍ത്ഥിയായ ശ്രീഹരി എം(തിരുവനന്തപുരം) ഒന്നാം സ്ഥാനം നേടി. പ്ലസ്ടു വിദ്യാര്‍ഥിയായ യദുനന്ദ് ജി.ആര്‍(കോഴിക്കോട്) രണ്ടാം സ്ഥാനം നേടി. എസ്പിഎസില്‍ ഓഫീസ് അസിസ്റ്റാന്റായ ബിന്ദു ബിനോയ്ക്കാണ്(മലപ്പുറം) മൂന്നാം സ്ഥാനം

നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് www.mathrubhumi.com വഴിയാണ് മത്സരം. മത്സരത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ ചോദ്യക്രമത്തില്‍ ഒറ്റ മെസേജായി ഏറ്റവും ആദ്യം വാട്‌സാപ്പ് നമ്പറിലേക്ക് അയക്കണം. ആദ്യം ശരിയുത്തരം അയച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ സമ്മാനം നല്‍കും

ഇന്നത്തെ ചോദ്യങ്ങള്‍

1.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എപ്പോഴും നീല തലപ്പാവ് ധരിച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്.  അദ്ദേഹം സാമ്പത്തികശാസ്ത്ര ബിരുദം നേടിയ  സ്ഥാപനത്തോടുള്ള ആദരസൂചകമായാണ്  ഇത് ധരിക്കുന്നത്. ജവഹർലാൽ നെഹ്‌റുവും രാജീവ് ഗാന്ധിയുയുമൊക്കെ തങ്ങളുടെ ബിരുദം നേടിയ സ്ഥാപനത്തിൽ പഠിക്കാൻ ആഗ്രഹിച്ച കൂട്ടത്തിൽ ഒരുപക്ഷെ നിങ്ങളും ഉണ്ടാകും.ഏതാണ് സ്ഥാപനം?

Cambridge University

2. ദുൽഖർ സൽമാൻ പഠിച്ചതിനാൽ മലയാളികൾ ക്കിടയിൽ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയാണ് purdue university. ഈ യൂണിവേഴ്സിറ്റിയിലെ ഹാൾ ഓഫ് എഞ്ചിനീയറിങ്ങിന് ഇവിടുത്തെ ഒരു പ്രസിദ്ധ പൂർവ്വ വിദ്യാർത്ഥിയുടെ പേരാണ് നൽകിയിരിക്കുന്നത്. അദേഹത്തിന്റെ ഒരു പ്രതിമയും കാണാം.ലോകപ്രസിദ്ധമായ ഇദ്ദേഹം ഒരു പ്രത്യക കാര്യം ആദ്യം ചെയ്തത്തിനാലാണ് ശ്രദ്ധിക്കപ്പെട്ടത്. ആരാണ് ഈ സുപ്രസിദ്ധ വ്യക്തി ?

നീൽ ആംസ്ട്രോങ്ങ് 

3. യു.എസ്.എ യിലെ  ബെർക്ക്‌ലി യൂണിവേഴ്സിറ്റിയിലെ ഒരു പ്രത്യേക പാർക്കിംഗ് സ്ലോട്ട് ആണ് ചിത്രത്തിൽ.  1980-ൽ പോളിഷ് കവി ചെസ്ലാവ് മിലോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പാർക്കിങ് സ്ലോട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇങ്ങനെയൊരു പാരമ്പര്യം ആരംഭിച്ചതെന്നു പറയപ്പെടുന്നു.ഈ പാർക്കിംഗ് സ്ലോട്ടുകളിൽ എഴുതിയിരിക്കുന്ന NL എന്തിനെ പ്രതിനിധീകരിക്കുന്നു?

  നോബൽ സമ്മാന ജേതാക്കൾ 

Nobel Laureate എന്നതിന്റെ ചുരുക്കമാണ് NL