
കോഴിക്കോട്: പ്രമുഖ എഡ്-ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവർക്ക് നൽകുന്ന സൈലം അവാർഡ്സിന്റെറെ നാലാം എഡിഷനിൽ ആദരം ഏറ്റുവാങ്ങി 2500- ലധികം ഭാവി ഡോക്ടർമാരും എൻജിനീയർമാരും. 10,000- ത്തിലധികം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ എയിംസ്, ജിപ്മർ, ഐഐടി, എൻഐടി ഉൾപ്പെടെ കേരളത്തിലും പുറത്തുമുള്ള പ്രധാന മെഡിക്കൽ, എൻജിനീയറിങ് കോളജുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ പഠിക്കുന്ന നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
നീറ്റ്, ജെഇഇ പോലുള്ള വിവിധ പരീക്ഷകളിൽ ഇത്തവണയും ഏറ്റവും മികച്ച നേട്ടം തന്നെയാണ് സൈലത്തിലെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട്. നിലവിൽ, ഓൺലൈനായി 30 ലക്ഷത്തിലധികവും ഓഫ്‌ലൈനായി 35,000- ത്തിലധികവും വിദ്യാർഥികൾ സൈലത്തിൽ പഠിക്കുന്നുണ്ട്. സൈലം സി.ഇ.ഒ ഡോ.എസ്. അനന്തു, സൈലം ഡയറക്ടർമാരായ ലിജീഷ്‌കുമാർ, വിനേഷ്‌കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ് - ടെക് കമ്പനികളിലൊന്നായ സൈലം അഞ്ച് വർഷം പിന്നിടുമ്പോൾ അനവധി നേട്ടങ്ങൾ സൈലം വിദ്യാർഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. ആസിഫ് അലി, ബേസിൽ ജോസഫ്, അനാർക്കലി മരക്കാർ തുടങ്ങി വിവിധ സിനിമ-സോഷ്യൽ മീഡിയ താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
Content Highlights: Celebrating over 2500 bright minds! Xylem Awards recognizes top NEET & JEE achievers from leading medical & engineering colleges.
Published: 30 Dec 2025, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented