കൊച്ചി: ലോക വാർത്താദിനത്തോടനുബന്ധിച്ച് വാർത്താമാധ്യമങ്ങളുടെ പഴയകാലവും പുതിയകാലവും പരിചയപ്പെടുത്തുന്ന വീഡിയോ പ്രകാശനം ചെയ്തു. പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലാണ് വീഡിയോ ഒരുക്കിയത്. സെപ്റ്റംബർ 28-ന് ആചരിക്കുന്ന ലോക വാർത്താദിനത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ വീഡിയോ തയ്യാറാക്കിയത്. വാർത്താ അവതരണത്തിലും മാധ്യമപ്രവർത്തനത്തിലുമുണ്ടായ മാറ്റങ്ങൾ വിവിധ അവതരണരീതികളിലൂടെ വീഡിയോയിൽ അവതരിപ്പിച്ചു.

To advertise here,

പഴയകാല വാർത്തകളും പുതിയകാല വാർത്തകളും സംബന്ധിച്ച് വിദ്യാർഥികൾ തമ്മിലുള്ള സംവാദവും വീഡിയോയിൽ ഉൾപ്പെടുത്തി. മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ് ലോക വാർത്താദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് വിദ്യാർഥികളുമായി സംസാരിച്ചു. കാലത്തിനനുസരിച്ച് മാറുന്ന മാധ്യമ സാങ്കേതികവിദ്യകൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം വീഡിയോ പ്രകാശനം ചെയ്ത മാതൃഭൂമി ഡോട്ട് കോം ഡെപ്യൂട്ടി എഡിറ്റർ എബി തരകൻ ചൂണ്ടിക്കാട്ടി.

വീഡിയോ കാണാം: